Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

ദിലീപിനെ പൂട്ടാൻ ഇസ്രയേലിന്റെ "യുഫെഡ്‌"! ആറുദിവസത്തിനുള്ളിൽ ഛിന്നഭിന്നം തെറിക്കും... തേച്ച് മാച്ചതെല്ലാം പുറത്തെടുക്കും! വ്യക്‌തിഗതവിവരങ്ങള്‍ ഉൾപ്പെടെ കണ്ടെത്താം.. കോടതി മുറ്റത്ത് വെച്ച് തൂക്കും... ചങ്കിടിച്ച് ദിലീപ്! എല്ലാം ഉടൻ സംഭവിക്കും

16 FEBRUARY 2022 12:03 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ടിട്ട് നാളെ അഞ്ച് വർഷം പൂർത്തിയാകുകയാണ്. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്. കേസിലെ ആദ്യത്തെ സംഭവങ്ങൾ ഒന്ന് കെട്ടടങ്ങി വരുന്നതിനിടയിലായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത് വന്നത്. പിന്നാലെ കേസ് മറ്റൊരു രീതിയിലേക്ക് നീങ്ങുകയായിരുന്നു.
എന്നാൽ അന്വേഷണോദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടർക്കും ജാമ്യം കിട്ടിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്.

ദിലീപ് കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഇപ്പോൾ പരിശോധിക്കുന്ന തിരക്കിലാണ് അന്വേഷണസംഘം. ദിലീപിന്റെയും മറ്റ്‌ പ്രതികളുടെയും ഫോണുകള്‍ ഫോറന്‍സിക്‌ പരിശോധന നടത്തുന്നത്‌ ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ്‌ ടൂള്‍ ഉപയോഗിച്ചാണ്. ഇസ്രയേല്‍ കമ്പനിയായ സെലിബ്രൈറ്റിന്റെ "യുഫെഡ്‌" എന്ന ടൂളാണ്‌ ഇതിനുപയോഗിക്കുന്നത്‌. അടുത്തിടെയാണു ഫോറന്‍സിക്‌ വിഭാഗത്തിന്‌ ഇതു ലഭ്യമായത്‌. നശിപ്പിച്ച ഡേറ്റകള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറിയ വിവരങ്ങളും വീണ്ടെടുക്കാം. ചൈനീസ്‌ നിര്‍മിത ചിപ്‌സെറ്റുകളും പരിശോധിക്കാന്‍ ഈ ടൂളിനാകും. പാസ്‌വേഡ്‌ തുറക്കല്‍, ഡീകോഡിങ്‌, വിശകലനം, റിപ്പോര്‍ട്ടിങ്‌, ലൊക്കേഷന്‍ ഹാക്കിങ്‌ തുടങ്ങിയവയും സാധ്യമാകും. ഏഴ്‌ ഫോണുകള്‍ ദിലീപ്‌ ഉപയോഗിച്ചതില്‍ ആറെണ്ണമേ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുള്ളൂ.

ഒരു ഫോണ്‍ കേടായതിനാല്‍ അഞ്ചുമാസം മുമ്പ്‌ മാറ്റിയെന്നാണു ദിലീപിന്റെ വാദം. എന്നാല്‍, 2017-ല്‍ ദിലീപ്‌ ജയില്‍മോചിതനായശേഷം, അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വരുന്നതുവരെ ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നാണു ക്രൈംബ്രാഞ്ച്‌ കണ്ടെത്തല്‍. മറ്റ്‌ ഫോണുകള്‍ മുംബൈയില്‍ ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ അയച്ചെന്നും ദിലീപ്‌ പറഞ്ഞിരുന്നു. പോലീസ്‌ കൃത്രിമത്വം കാട്ടുന്നതിനു മുമ്പ്‌ മൊബൈല്‍ ഡേറ്റ പരിശോധിക്കാനാണിതെന്നാണു വാദം.

 

സ്വകാര്യപരിശോധന നടത്തിയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിവരങ്ങള്‍ നശിപ്പിക്കാനാണു ഫോണുകള്‍ കൊണ്ടുപോയതെന്നാണു ക്രൈംബ്രാഞ്ച്‌ നിഗമനം. അങ്ങനെ ചെയ്‌താലും ഇസ്രേലി സോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കണ്ടെത്താനാകും. യു.എസ്‌. ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഈ ഹാക്കിങ്‌ സംവിധാനം ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. ഫോണിലോ ആപ്പുകളിലോ സൂക്ഷിച്ച വ്യക്‌തിഗതവിവരങ്ങളും കണ്ടെത്താം. ആറുദിവസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കുമെന്നാണു ഫോറന്‍സിക്‌ ലാബ്‌ അറിയിച്ചതെങ്കിലും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ രോഗം സ്ഥിരീകരിച്ചു  (7 minutes ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (17 minutes ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (35 minutes ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (47 minutes ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (56 minutes ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (1 hour ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (10 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (11 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (11 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (11 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (12 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (12 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (12 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (13 hours ago)

Malayali Vartha Recommends