സംസ്ഥാന നിയമസഭ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക; സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്

സംസ്ഥാന നിയമസഭ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയലുള്ള ചര്‍ച്ച ഫെബ്രുവരി 22, 23, 24 തീയതികളിലായി നടക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കുന്നതല്ല.
20,22, 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11ാം തീയതി വെള്ളിയാഴ്ച, ധനകാര്യ വകുപ്പുമന്ത്രി സഭയില്‍ അവതരിപ്പിക്കും. മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കുന്നതും മാര്‍ച്ച് 17ാം തീയതി 20,21, 20,22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിേന്മേലുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കും.
20,22,23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള വോട്ട്ഓണ്‍അക്കൗണ്ട് മാര്‍ച്ച് 22ാം തീയതിയും ഉപധനാഭ്യര്‍ത്ഥകളെയും വോട്ട്ഓണ്‍ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21ാം തീയതിയും മാര്‍ച്ച് 23ാം തീയതിയും സഭ പരിഗണിക്കും.
മാര്‍ച്ച് 21, 23 തീയതികളില്‍ ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള സമയം എപ്രകാരം വിനിയോഗപ്പെടുത്തണമെന്നതു സംബന്ധിച്ച കാര്യം ഫെബ്രുവരി 21ാം തീയതി തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സഭ തീരുമാനിക്കും.
നിര്‍ദ്ദിഷ്ട കാര്യപരിപാടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 23ാം തീയതി സമ്മേളന പരിപാടികള്‍ അവസാനിപ്പിക്കുന്ന തരത്തിലാണ് നാലാം സമ്മേളനത്തിനായുള്ള കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
മാര്‍ച്ച് 11ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 22ന് വോട്ട് ഓണ്‍ അക്കൗണ്ട്. മാര്‍ച്ച് 23നാണ് സമ്മേളനം അവസാനിക്കുക.
https://www.facebook.com/Malayalivartha