ബോംബ് പൊട്ടാതെ വന്നാൽ വാൾ ഉപയോഗിച്ച് അരുംകൊലയ്ക്ക് പ്ലാനിട്ടു; തലേദിവസവും ബോംബെറിഞ്ഞ് പരീക്ഷണം നടത്തി.. മൂന്ന് ബോംബുകളിൽ ജിഷ്ണുവിന്റെ തലയിൽ വീണ് തലച്ചോറ് ചിന്നിചിതറിയത് രണ്ടാമത്തെ ബോംബേറിൽ; നടുക്കുന്ന വഴിത്തിരിവ്...

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു കേരളത്തെ ഞെട്ടിച്ച ബോംബേറ് സംഭവം നടന്നത്. വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്നും രണ്ടാമതൊരു പ്ലാൻ കൂടി സംഘം തയ്യാറാക്കിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി. ബോംബ് പൊട്ടാതെ വന്നാൽ വാൾ ഉപയോഗിച്ച് കൊല നടത്താനായിരുന്നു തീരുമാനം. സംഭവ ദിവസം കാറിൽ നാലംഗ സംഘം വാളുകളുമായി വിവാഹവീടിന് സമീപത്തുണ്ടായിരുന്നു.
ബോംബെറിയുന്നതിന് മുമ്പ് പ്രദേശത്ത് അക്രമിസംഘം സംഘർഷം ഉണ്ടാക്കിയിരുന്നു.ആകെ മൂന്ന് ബോംബുകളായിരുന്നു പ്രതികളുടെ പക്കൽ ഉണ്ടായിരുന്നത്. ഒന്ന് എറിഞ്ഞു. രണ്ടാമത്തേത്താണ് വിഷ്‌ണുവിന്റെ തലയ്ക്ക് കൊണ്ടത്. മൂന്നാമത്തേത് സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തലേദിവസവും ബോംബെറിഞ്ഞ് പരീക്ഷണം നടത്തിയിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ മിഥുൻ, അക്ഷയ്, ഗോകുൽ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്‌ണുവിന്റെ തലയിൽ തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്‌ണു കൊല്ലപ്പെട്ടത്.
കല്യാണത്തിന്റെ തലേദിവസം രാത്രി പാട്ടുവച്ചപ്പോൾ സൗണ്ട് ബോക്സിന്റെ കണക്ഷൻ അക്ഷയ് വിച്ഛേദിച്ചിരുന്നു. ഇതോടെയാണ് അന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് വാക്ക് തർക്കമുണ്ടായത്. എന്നാൽ, പാട്ട് വച്ചതുമായി ബന്ധപ്പെട്ട തർക്കം മാത്രമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ അക്രമത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha