തിരുവനന്തപുരത്ത് ഒന്‍പതാംക്ലാസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ 14 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഷാജി ശാലിനി ദമ്ബതികളുടെ മകളായ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ആര്‍ഷ ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജനല്‍ കമ്ബിയില്‍ ആര്‍ഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ കാരക്കോണം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.കാരക്കോണം പരമ്മുപിള്ള മെമ്മോറിയാല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. സംഭവസമയം ആര്‍ഷയും സഹോദരി വര്‍ഷവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.ഭക്ഷണം കഴിക്കാന്‍ സഹോദരി വിളിക്കാന്‍ എത്തിയപ്പോഴായിരുന്നു തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വെള്ളറട പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha