പിണറായിയുടെ ഇരട്ട ചങ്ക് എവിടെപ്പോയി?? ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്‍ഡ് ജെറി കളിക്കുന്നു; അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ പിണറായി വിജയന്‍ എതറ്റം വരെയും തരം താഴും: അധികാര തുടര്‍ച്ചക്ക് ബിജെപിയുമായി നേരിടുത്തെ ഉണ്ടാക്കിയ ധാരണയാണ്കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്ന് രമേശ് ചെന്നിത്തല

ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്‍ഡ് ജെറി കളിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ പിണറായി വിജയന്‍ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
ഇരട്ട ചങ്ക് എവിടെപ്പോയി? അധികാര തുടര്‍ച്ചക്ക് ബിജെപിയുമായി നേരിടുത്തെ ഉണ്ടാക്കിയ ധാരണയാണ്കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം, നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പയറ്റിയ സമ്മര്‍ദ്ദ തന്ത്രത്തിനൊടുവില്‍ തെറിച്ചത് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കണമെന്ന തീരുമാനമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത് എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതെങ്കിലും ജ്യോതിലാലിനെ മാറ്റിയതോടെ ഗവര്‍ണര്‍ ഒപ്പിടുകയായിരുന്നു.
ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവര്‍ത്തകനുമായ ഹരി എസ്. കര്‍ത്തയെ നിയമിച്ചതില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആര്‍. ജ്യോതിലാലാണ് സര്‍ക്കാരിന്റെ വിയോജിപ്പ് കത്തിലൂടെ അറിയിച്ചത്.
രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്നവരെയോ, രാഷ്ട്രീയ പാര്‍ട്ടികളോടോ പാര്‍ട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലര്‍ത്തുന്നവരെയോ ഇതുവരെ രാജ് ഭവനില്‍ നിയമിച്ചിട്ടില്ലെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടേണ്ടെന്ന നിലപാട് ഗവര്‍ണര്‍ എടുത്തത്.
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചര്‍ച്ച നടത്തിയിട്ടും അദ്ദേഹം നിലപാടു മാറ്റിയില്ല. സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എ.കെ.ജി സെന്ററിലെത്തിയ മുഖ്യമന്ത്രി നേതാക്കളുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന്, ജ്യോതിലാലിനെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ഫോണിലൂടെ ഗവര്‍ണറെ അറിയിച്ചു. വൈകിട്ട് ആറരയോടെ ഉത്തരവ് രാജ്ഭവനിലെത്തിയപ്പോഴാണ് നയപ്രഖ്യാപന പ്രസംഗത്തിനു ഗവര്‍ണര്‍ അനുമതി നല്‍കിയത്. ശാരദ മുരളീധരന് പൊതുഭരണ സെക്രട്ടറിയുടെ ചുമതല നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha