Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

ഗവർണറെ പിടിച്ചു കെട്ടാൻ പിണറായിയുടെ കുതന്ത്രം....ചാൻസലർ പദവിയിലേക്ക് സജീവ രാഷ്ട്രീയത്തിലില്ലാത്ത മറ്റൊരാളെ നിയമിക്കണം... കേന്ദ്രത്തെ സോപ്പിടുന്നു ..ചാടി വീണ് ഗവർണ്ണർ..

18 FEBRUARY 2022 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്

ഇതു രണ്ടാം തവണയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുന്നത്..ഇന്നലെ ശെരിക്കും പിണറായി ഒന്ന് വിയർത്തെന്ന് തന്നെ വേണം പറയാൻ.ഒടുവിൽ ഗവർണറെ അങ്ങോട്ട് ചെന്ന് കണ്ട് കാലുപിടിക്കണ്ട അവസ്ഥ വരെ എത്തി..ഗവര്‍ണറെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം രംഗത്ത് വന്നു.ഗവര്‍ണര്‍ ഇന്നലെ ചെയ്തത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണമെന്നുമാണ് മുഖപത്രത്തിലെ വിമര്‍ശനം.

 

എന്നാൽ ഗവർണർക്ക് ഭരണഘടനാദത്തമായ അധികാരങ്ങൾ മാത്രം മതിയെന്നും ചാൻസലർ അടക്കം സ്റ്റാറ്റ്യൂട്ടറി പദവികൾ വേണ്ടെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വാർത്ത.കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ഗവർണറുടെ അധികാരത്തെക്കുറിച്ചുമുള്ള ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മിഷന്റെ ശുപാർശകളിൽ കേരളത്തിന്റെ അഭിപ്രായം കേന്ദ്രം തേടിയിരുന്നു. ഇതിനു മറുപടിയായി നൽകേണ്ട നിർദ്ദേശങ്ങൾ ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതിലാണ് ഇക്കാര്യങ്ങളുള്ളത്.

 

ചാൻസലർ പദവിയിലേക്ക് സജീവ രാഷ്ട്രീയത്തിലില്ലാത്ത മറ്റൊരാളെ നിയമിക്കണമെന്നാണ് നിർദ്ദേശം. ഗവർണറുടെ പ്രവർത്തനം സംസ്ഥാന താല്പര്യത്തിന് വിധേയമായിട്ടാകണം, ഗവർണറുടെ നിയമനത്തിലും ചുമതലകളിലും സംസ്ഥാന സർക്കാരിന് നിയന്ത്രണമുണ്ടാകണം തുടങ്ങിയ നിർദ്ദേശങ്ങളും നിയമവകുപ്പ് തയ്യാറാക്കിയ കരട് നിർദ്ദേശങ്ങളിലുണ്ട്.

 

മന്ത്രിമാരായ കെ.എൻ.ബാലഗോപാലും പി.രാജീവും കെ.രാജനും മറ്റ് ഘടകകക്ഷി മന്ത്രിമാരും ഉൾപ്പെട്ട ഉപസമിതി പരിശോധിച്ച ശേഷമാണ് അന്തിമ നിർദ്ദേശങ്ങൾ മന്ത്രിസഭായോഗം അംഗീകരിച്ചത്.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കുന്നതിന് നിലവിലെ രീതി തുടരണം. പൂഞ്ചി കമ്മിഷൻ റിപ്പോർട്ട് പ്രകാരം ഒരു സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നയാൾ ആ സംസ്ഥാനത്തുള്ളയാൾ തന്നെയായിരിക്കണം. കേരളത്തിൽ നിന്നുള്ളയാൾക്ക് മറ്റൊരു സംസ്ഥാനത്തു നിന്ന് തിരഞ്ഞെടുക്കപ്പെടാൻ അർഹതയുണ്ടാവില്ല. ഈ മാറ്റം വേണ്ടെന്നാണ് കേരളത്തിന്റെ അഭിപ്രായം.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരവും സ്വയംഭരണവും കൈമാറുന്നതിന് കേന്ദ്രസർക്കാരിന് കമ്മിഷനെ നിയോഗിച്ച് തീരുമാനമെടുക്കാമെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇത് സംസ്ഥാനങ്ങളുടെ മേലുള്ള കൈകടത്തലാകുമെന്നാണ് കേരളത്തിന്റെ നിലപാട്. കമ്മിഷന്റെ ശുപാർശ അംഗീകരിക്കരുതെന്ന് അറിയിക്കും.

 

 കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി ശുപാർശ സമർപ്പിക്കാൻ 2010ലാണ് കേന്ദ്രം മദൻമോഹൻ പൂഞ്ചി ചെയർമാനായ കമ്മിഷനെ നിയോഗിച്ചത്

 കമ്മിഷൻ ശുപാർശകളിൽ 116 എണ്ണത്തിലാണ് സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയത്. വർഷങ്ങളായി കേന്ദ്രവും സംസ്ഥാനങ്ങളും ആശയവിനിമയം നടത്തിവരുന്നു

 

 ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് വിശദമായ നിർദ്ദേശങ്ങൾ സമർപ്പിച്ചെങ്കിലും കേന്ദ്രം 33 വിഷയങ്ങളിൽ വീണ്ടും കേരളത്തിന്റെ അഭിപ്രായം തേടുകയായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (39 minutes ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (52 minutes ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (2 hours ago)

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...  (2 hours ago)

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...  (2 hours ago)

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (3 hours ago)

SNAKE എന്തൊരു അവസ്ഥ  (3 hours ago)

നടുക്കം മാറാതെ സഹപാഠി  (3 hours ago)

Houthis ചെങ്കടലില്‍ സംഭവിച്ചത് എന്ത്?  (4 hours ago)

ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!  (4 hours ago)

IRAN മുന്നറിയിപ്പുമായി ഖമേനി  (4 hours ago)

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (5 hours ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (6 hours ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (7 hours ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (7 hours ago)

Malayali Vartha Recommends