Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരിടാന്‍ സി പി എം പുതിയ തന്ത്രം ഒരുക്കുന്നു: ഓപ്പറേഷന്‍ രാജ്ഭവന്‍!... ഗവര്‍ണര്‍ അനുനയപ്പെട്ടാല്‍ ഓപ്പറേഷന്‍ രാജ്ഭവന്‍ സി പി എം ഉപേക്ഷിക്കും

18 FEBRUARY 2022 01:01 PM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരിടാന്‍ സി പി എം പുതിയ തന്ത്രം ഒരുക്കുന്നു: ഓപ്പറേഷന്‍ രാജ്ഭവന്‍!

അതായത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ കമാന്ന് ഒരക്ഷരം മിണ്ടില്ല.എന്നാല്‍ മന്ത്രിമാരും സി പി എം നേതാക്കളും ഘടകകക്ഷി നേതാക്കളും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തും. അപ്പോഴും മുഖ്യമന്ത്രി ഒന്നും മിണ്ടില്ല. മുതിര്‍ന്ന മന്ത്രി കെ രാധാകൃഷ്ണനാണ് ഓപ്പഷന്‍ രാജ്ഭവന്‍ തുടങ്ങി വച്ചത്. ഗവര്‍ണക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ രാധാകൃഷ്ണന് പിന്നാലെ മറ്റ് മന്ത്രിമാരും രംഗത്തെത്താനാണ് പ്ലാന്‍. സി പി ഐ മുഖപത്രമായ ജനയുഗം അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണറെ വിമര്‍ശിച്ചത്.



എന്നാല്‍ എ.കെ ബാലന്‍ ഗവര്‍ണറെ അനുകൂലിച്ചാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം മുഖ്യമന്ത്രിയുടെ താത്പര്യവുമായി കൂടി യോജിക്കുന്നതായിരുന്നു.എന്നാല്‍ സഭയില്‍ ഭരണപക്ഷം ഗവര്‍ണറോട് തീര്‍ത്തും സൗഹാര്‍ദ്ദപരമായാണ് സംസാരിച്ചത്.

ഗവര്‍ണര്‍ അനുനയപ്പെട്ടാല്‍ ഓപ്പറേഷന്‍ രാജ്ഭവന്‍ സി പി എം ഉപേക്ഷിക്കും. ഗവര്‍ണര്‍ അനുനയപ്പെടും എന്നാണ് സി പി എം കരുതുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ വായിച്ചത് ഇതിന്റെ പ്രതിഫലനമാണെന്ന് സി പി എം കരുതുന്നു. ജസ്റ്റിസ് പി .സദാശിവം ഗവര്‍ണറായിരുന്ന കാലത്ത് കേന്ദ്ര വിമര്‍ശനങ്ങള്‍ വായിച്ചിരുന്നില്ല.



സര്‍ക്കാര്‍ തന്റെ ചൊല്‍പ്പടിക്ക് നിന്നാല്‍ വിട്ടു കളയാം എന്ന ഭാവമാണ് ഗവര്‍ണര്‍ക്കുള്ളത്. ഇക്കാര്യം അദ്ദേഹം പരസ്യമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു എന്നതായിരിക്കും സി പി എം മുന്നോട്ടുവയ്ക്കുന്ന പ്രചരണം.

എന്നാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സഭ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. ഗവര്‍ണര്‍ സഭയിലേക്ക് എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ ആരംഭിച്ചിരുന്നു. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോട് ക്ഷുഭിതനായാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. പ്രതിഷേധിക്കേണ്ട സമയം ഇതല്ലെന്ന് പ്രതിപക്ഷത്തോട് ഗവര്‍ണര്‍ പറഞ്ഞു.



ഒന്‍പത് മണിക്കാണ് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഇന്നലെ ഒപ്പിടാന്‍ വിസമ്മതിച്ചത് കാരണം കടുത്ത അനിശ്ചിതത്വമായിരുന്നു. ഒടുവില്‍ ഗവര്‍ണ്ണറെ വിമര്‍ശിച്ച പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയാണ് സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. അതേസമയം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഉന്നയിച്ച പ്രശ്‌നം ഇപ്പോഴും ബാക്കിയാണ്. സര്‍ക്കാര്‍ ഇനി നടപ്പാക്കാന്‍ പോകുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയായിരുന്നു നയപ്രഖ്യാപന പ്രസംഗം. സില്‍വര്‍ ലൈനുമായി മുന്നോട്ട്‌പോകുമെന്ന പ്രഖ്യാപനം ഉണ്ടായി.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാനുള്ള അനുനയ ചര്‍ച്ചക്കിടെ രാജ്ഭവനില്‍ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്ന നിലപാട് എടുത്ത ഗവര്‍ണര്‍ ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന നിലപാട് എടുത്തതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. ഗവര്‍ണ്ണര്‍ ഭരണഘടന ബാധ്യത നിര്‍വ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതല്‍ സ്വീകരിച്ചത്. അഡീ.പിഎക്ക് നിയമന ശുപാര്‍ശ അംഗീകരിച്ച ശേഷം തന്റെ ഓഫീസിന് സര്‍ക്കാര്‍ നല്‍കിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവര്‍ണ്ണര്‍ തുറന്നടിച്ചു. നിയമനത്തിന്റെ വഴികള്‍ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ഗവര്‍ണര്‍ കടന്നു. പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്താന്‍ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെന്‍ഷനുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.



പേഴ്‌സണ്‍ല്‍ സ്റ്റാഫ് നിയമനങ്ങളില്‍ ചടര്‍ച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചര്‍ച്ചയല്ല തീരുമാനമാണ് വേണ്ടതെന്ന് ഗവര്‍ണ്ണര്‍ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതുമായി കൂട്ടിക്കുഴക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ ശബ്ദമുയര്‍ന്നു. ഒടുവില്‍ പേഴ്‌സണല്‍ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി. രാജ് ഭവനിലും എകെജി സെന്റിലും തിരക്കിട്ട ചര്‍ച്ചകള്‍. ഒടുവില്‍ ഗവര്‍ണ്ണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ച് പ്രശ്‌നം തണുപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ബലിയാടായ പൊതുഭരണ സെക്രട്ടറി ഇന്ന് നിയമസഭയിലെ ഉദ്യോഗസ്ഥ ഗാലറിയിലെത്തിയിരുന്നു.

 "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (22 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (26 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (34 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (46 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (54 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends