തിരഞ്ഞെടുപ്പ് കാലത്ത് ദേശവിരുദ്ധ സംഘടനകളുടെ പിന്തുണയോടെ ഒരു രാഷ്‌ട്രീയ പാർട്ടി പ്രവർത്തിക്കുക എന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഖാലിസ്ഥാൻ ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന തരത്തിൽ ആരോപണമുയർന്നിരുന്നു. ഈ ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഈ വിഷയം ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി ഛരൺജീത് സിംഗ് ഛന്നി കത്ത് നൽകിയിരുന്നു. ആ കത്തിന് അമിത് ഷാ മറുപടി നൽകി.
ഡൽഹി മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തി പഞ്ചാബ് ജനതയുടെ ആശങ്ക പരിഹരിക്കണമെന്ന് ഛന്നി കത്തിൽ ആവശ്യപ്പെടുകയുണ്ടായി . വിഷയം വളരെ ഗൗരവമുള്ളതാണെന്നും അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ഛന്നി ആവശ്യപ്പെടുകയുണ്ടായി.
തിരഞ്ഞെടുപ്പ് കാലത്ത് ദേശവിരുദ്ധ സംഘടനകളുടെ പിന്തുണയോടെ ഒരു രാഷ്‌ട്രീയ പാർട്ടി പ്രവർത്തിക്കുക എന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് എന്ന കാര്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. സിഖ് ഫോർ-ജസ്റ്റിസ് ആംആദ്മിയെ പിന്തുണച്ചുവെന്ന ആരോപണമുയർന്നിരുന്നു. ഈ ആരോപണവും ആംആദ്മി പാർട്ടി നേതാവായിരുന്ന കുമാർ ബിശ്വാസിന്റെ വെളിപ്പെടുത്തലും അന്വേഷിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.
രാജ്യത്തിന്റെ ഐക്യം തകർക്കുന്നതിന് ആർക്കും അവസരം ലഭിക്കുകയില്ലെന്ന് ഉറപ്പുനൽകുകയാണ് ചെയ്യുന്നത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തെ ഗൗരവപൂർവം കാണുന്നുണ്ടെന്നും താൻ വ്യക്തിപരമായി വിഷയം പരിശോധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
കുമാർ ബിശ്വാസായിരുന്നു കെജ്‌രിവാളിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നത് . പഞ്ചാബിലെ മുഖ്യമന്ത്രിയായില്ലെങ്കിൽ ഖാലിസ്ഥാനികൾ തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കുമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞതായാണ് കുമാർ ബിശ്വാസ് പറഞ്ഞിരിക്കുന്നത്.
എന്നാൽ താൻ ‘സ്വീറ്റ്’ തീവ്രവാദിയാണെന്ന് കെജ്‌രിവാൾ ഇതിനോട് പ്രതികരിച്ചു. ജനങ്ങൾക്ക് വേണ്ടി ആശുപത്രികളും സ്‌കൂളുകളും പണിതുയർത്തുന്ന സ്വീറ്റ് തീവ്രവാദിയാണ് താനെന്നാണ് കെജ്‌രിവാൾ തുറന്നടിച്ചത്.
https://www.facebook.com/Malayalivartha