രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി വിധിച്ചു. മുട്ടട ടി. കെ. ദിവാകരന്‍ റോഡ് മരപ്പാലത്ത് തോട്ടുവരമ്പില്‍ വീട്ടില്‍ അരുണ്‍കുമാര്‍ എന്ന അലക്‌സിനെ (34) യാണ് ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം.
2018 ഫെബ്രുവരി അവസാന ആഴ്ച്ചയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രതിയും ഭാര്യയും മകളുമായിട്ട് ഒരുമിച്ച് താമസിച്ച് വരവേയാണ് സംഭവം. ഭാര്യയുടെ രക്ഷിതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. സംഭവ ദിവസങ്ങളില്‍ പ്രതിയും ഭാര്യയും ഇരയായ കുട്ടിയും രാത്രി ഒരുമിച്ചാണ് കിടക്കുന്നത്.
കുട്ടി രാത്രി സമയങ്ങളിലും മറ്റും സ്ഥിരമായി കരയുമായിരുന്നു.മൂത്രം ഒഴിക്കുമ്പോള്‍ വേദനയെന്നും കുട്ടി പറഞ്ഞിരുന്നു. തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് സ്വകാര്യ ഭാഗത്തുള്ള മുറിവ് അമ്മ കണ്ടത്. മുറിവ് എങ്ങനെയുണ്ടായെന്ന് ചോദിച്ചപ്പോള്‍ കുട്ടി കരയുകയല്ലാതെ മറുപടി പറഞ്ഞില്ല. പ്രതിയെ ഭാര്യയക്ക് സംശയമുണ്ടിയിരുന്നു. പ്രസവിച്ചത് മുതല്‍ കുട്ടി തന്റേതല്ലായെന്ന് പറഞ്ഞ് പ്രതി ഭാര്യയോട് ബഹളം വെയ്ക്കുന്നത് പതിവായിരുന്നു. ഭാര്യയ്ക്ക് വേറെ ബന്ധമുണ്ടെന്നും
ഇത് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും പ്രതി പറഞ്ഞത് സംശയം വര്‍ദ്ധിപ്പിച്ചു.ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്നപ്പോള്‍ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കുട്ടിയുടെ അമ്മ കണ്ടു.ഇവര്‍ ബഹളം വെച്ചപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തി. അടുത്ത ദിവസവും പ്രതി ഇത് ആവര്‍ത്തിച്ചു.പിന്നെ കുട്ടിയെ രാത്രി അമ്മുമ്മയുടെ അടുത്ത് കിടത്തി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പീഡനത്തിലുണ്ടായ പരുക്ക് ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇടപെട്ടാണ് പൊലീസില്‍ വിവരം അറിയിച്ചത്. മാസങ്ങളുടെ ചികില്‍സയക്ക് ശേഷമാണ് കുട്ടി ഭേദമായത്.
രണ്ടര വയസ്സുകാരിയായതിനാല്‍ കുട്ടിയെ സാക്ഷിയാക്കാന്‍ പറ്റിയിരുന്നില്ല. പ്രധാന സാക്ഷിയായ അമ്മ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കുട്ടി തന്റേതല്ലായെന്ന് ആരോപിച്ച് സ്വന്തം മകളെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലായെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha