1.70 കോടി രൂപയുടെ ഇ എസ് ഐ തട്ടിപ്പ് കേസ്... തൊഴിലാളികളുടെ 1.70 കോടി രൂപയുടെ ഇ എസ് ഐ വിഹിതം അടക്കാത്ത കേസില്‍ മംഗല്യ സഹായി ഉടമക്കെതിരെ വിചാരണ പുനരാരംഭിച്ചു

തൊഴിലാളികളുടെ 1.70 കോടി രൂപയുടെ ഇ എസ് ഐ വിഹിതം അടക്കാത്ത കേസില്‍ തലസ്ഥാന നഗരിയിലെ പ്രമുഖ മംഗല്യ സഹായി മാര്യേജ് ബ്യൂറോ ഉടമക്കെതിരെയുള്ള കേസ് വിചാരണ പുനരാരംഭിച്ചു.
തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ.അനീസ മുമ്പാകെയാണ് 1.70 കോടി രൂപയുടെ ഇ എസ് ഐ തട്ടിപ്പ് കേസ് വിചാരണ നടക്കുന്നത്.
കിഴക്കേക്കോട്ട ജി.കെ. ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഗരുഡ മംഗല്യ സഹായി ഉടമ ആര്‍. ചന്ദ്രശേഖരനെതിരെയാണ് കേസ്. സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളുള്ള മാര്യേജ് ബ്യൂറോ ജീവനക്കാരുടെ മാസം തോറുമുള്ള ഇ എസ് ഐ വിഹിതം ഇ എസ് ഐ കോര്‍പ്പറേഷനില്‍ അടച്ചില്ലെന്നാണ് കേസ്.
2006 ജനുവരി 15 മുതല്‍ 2007 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 17,99,120 രൂപ , 2007 ഏപ്രില്‍ 1 മുതല്‍ 2009 മാര്‍ച്ച് 3 വരെ 37,07,602 രൂപ , 2009 ഏപ്രില്‍ 1 മുതല്‍ 2010 മാര്‍ച്ച് 31 വരെ 15,87, 300 രൂപ , 2011 ജനുവരി 1 മുതല്‍ 2015 ഫെബ്രുവരി 28 വരെ 99,20,625 രൂപയും ഉള്‍പ്പെടെ 1.70 കോടി രൂപ അടച്ചില്ലെന്നാണ് കേസ്.
1948 ല്‍ നിലവില്‍ വന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് നിയമത്തിലെ വകുപ്പ് 85 എ പ്രകാരമാണ് പ്രതിക്കെതിരെ കോടതി കേസ് എടുത്തത്. കുറ്റ സ്ഥാപനത്തില്‍ 3 വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്. 2020 ജനുവരി 3 ന് വാദിയായ ഇ എസ് ഐ കോര്‍പ്പറേഷന്‍ ബ്രാഞ്ച് മാനേജരെ വിസ്തരിച്ചിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിചാരണ മാറ്റി വയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha