കണ്ണപുരം പാലത്തിനു സമീപം നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിച്ചു മരിച്ചത് കണ്ണൂരിലെ വ്യാപാരിയും ഹോട്ടല്‍ ഉടമയുടെ ഭാര്യയും... അഞ്ച് പേര്‍ക്ക് പരിക്ക്, മൂകാംബിക ദര്‍ശനം കഴിഞ്ഞ് കണ്ണൂരിലേക്ക് തിരികെ വരവേ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം

പഴയങ്ങാടി - പാപ്പിനിശേരി കെഎസ്ടിപിറോഡില്‍ കെ.കണ്ണപുരം പാലത്തിനു സമീപം നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിച്ചു മരിച്ചതു കണ്ണൂരിലെ വ്യാപാരിയും ഹോട്ടല്‍ ഉടമയുടെ ഭാര്യയും. അഞ്ചു പേര്‍ക്കു പരിക്കേറ്റു.
ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. മൂകാംബിക ദര്‍ശനം കഴിഞ്ഞു കണ്ണൂരിലേക്കു തിരിച്ചു വരുന്ന വഴിയാണ് കാര്‍ അപകടം. കണ്ണൂര്‍ അലവില്‍ സ്വദേശി കക്കിരിക്കല്‍ ഹൗസില്‍ കൃഷ്ണന്‍- സുഷമ ദന്പതികളുടെ മകനും കണ്ണൂര്‍ എംഎ റോഡിലെ പ്രേമ കൂള്‍ബാര്‍ ഉടമയുപമായ ഒ.കെ. പ്രജില്‍ (34), ചിറക്കല്‍ പുതിയാപറന്പ് സ്വദേശിനിയും കണ്ണൂര്‍ പുലരി ഹോട്ടല്‍ ഉടമ വിജിനിന്റെ ഭാര്യയുമായ പൂര്‍ണിമ (30) എന്നിവരാണ് മരിച്ചത്.
ലക്ഷ്മണന്‍- ഷീല ദമ്പതികളുടെ മകളാണ് മരിച്ച പൂര്‍ണിമ. പ്രജിലിന്റെ ഭാര്യ നീതു(28), മകള്‍ ആഷ്മി(7), പൂര്‍ണിമയുടെ ഭര്‍ത്താവ് കെ.വിജിന്‍ (35), മക്കളായ അനുഖി, അയാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഇവര്‍ രണ്ടു കുടുംബവും കൂടി മൂകാംബിക ദര്‍ശനത്തിനായി പോയതായിരുന്നു. ഇവര്‍ സഞ്ചരിച്ച കെഎല്‍13 എഎച്ച് 7373 എന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട കെഎല്‍ എഡി 6088 എന്ന ചരക്ക് ലോറിക്ക് പിറകില്‍ ഇടിച്ചാണ് അപകടം നടന്നത്. വിജിനാണ് വാഹനം ഓടിച്ചിരുന്നത്.
" f
https://www.facebook.com/Malayalivartha