മീഡിയവണ്‍ ചാനല്‍ സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്; ലൈംഗിക ചുവയോടെയുള്ള അധിക്ഷേപം ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് കേസ്

മീഡിയവണ്‍ ചാനല്‍ സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. കേസെടുത്തത് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ്. ലൈംഗിക ചുവയോടെയുള്ള അധിക്ഷേപം ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. അപകീര്‍ത്തികരമായ പ്രചാരണം നല്‍കിയ യുട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കാനുള്ള നടപടി തുടങ്ങി കഴിഞ്ഞു.
മീഡിയവണിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യുവാൻ നീക്കങ്ങൾ നടക്കുകയാണ്. ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപം ഐ.പി.സി 354 എ, സ്ത്രീത്വത്തെ അപമാനിക്കല്‍ ഐ.പി.സി 509 തുടങ്ങിയ വകുപ്പുകള്‍ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കാനും അപകീർത്തിപരമായ കേസ് ഫയൽ ചെയ്യാനുമുളള നടപടിയും ആരംഭിച്ചിട്ടുണ്ട്.
മീഡിയ വൺ ചാനലിനെതിരേയുളള പ്രചാരണങ്ങൾക്കെതിരേയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സ്മൃതി പരുത്തിക്കാടിന്റെ മാെഴി പൊലീസ് രേഖപ്പെടുത്തി. സംപ്രേഷണ വിലക്കിന്റെ പശ്ചാത്തലത്തിൽ മീഡിയാവണിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ അപകീർത്തി കേസ് നൽകുമെന്ന് ചാനൽ അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha