രാജ്ഭവൻ നിയന്ത്രിക്കാൻ പുറത്തു നിന്നു ശ്രമിക്കുന്നു; രാജ്ഭവനെ അപകീർത്തിപ്പെടുത്താനും നീക്കം; രാഷ്ട്രപതിയോട് മാത്രമാണ് താൻ കാര്യങ്ങൾ ബോധിപ്പിക്കേണ്ടത്; രാജ്ഭവനെ നിന്ത്രിക്കാൻ ശ്രമിച്ചാൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാകും; നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കഴിഞ്ഞ ദിവസങ്ങളായി ഗവർണറുമായി ബന്ധപ്പെട്ട പല വാർത്തകളും ഉയരുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു നിർണായകമായ വെളിപ്പെടുത്തൽ നടത്തി ഗവർണർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. രാജ്ഭവൻ നിയന്ത്രിക്കാൻ പുറത്തു നിന്നു ശ്രമമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാജ്ഭവനെ അപകീർത്തിപ്പെടുത്താനും നീക്കമെന്നാണ് അദ്ദേഹം ആരോപിക്കുന്നത് .
നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ തന്റെ പ്രതികരണം അദ്ദേഹം അറിയിക്കുകയായിരുന്നു .രാഷ്ട്രപതിയോട് മാത്രമാണ് താൻ കാര്യങ്ങൾ ബോധിപ്പിക്കേണ്ടത്. രാജ്ഭവനെ നിന്ത്രിക്കാൻ ശ്രമിച്ചാൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്നും ഗവർണ്ണർ ചൂണ്ടികാണിക്കുന്നു . താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ 11 പേരായിരുന്നു പേഴ്സനൽ സ്റ്റാഫിൽ ഉണ്ടായിരുന്നത്.
ഇവിടെ പല മന്ത്രിമാർക്കും 20 പേരിലധികമുണ്ട്. പൊതുജനത്തിന്റെ പണമാണ് പാഴാക്കുന്നത്. പെൻഷനുവേണ്ടി രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുന്നു എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം സര്‍ക്കാറും ഗവര്‍ണറുമായി പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലന്‍ രംഗത്ത് വന്നിരുന്നു. . ഇതിനും ഗവർണ്ണർ മറുപടി പറഞ്ഞിരിക്കുകയാണ്. മുൻ മന്ത്രി ബാലന് ഇപ്പോൾ പണിയൊന്നുമില്ല. അതിനാൽ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയാണ്. ഉമ്മചാണ്ടിയും രമേശ് ചെന്നിത്തലയും എങ്ങനെയാണ് പെരുമാറുന്നത് എന്ന് പഠിക്കണമെന്നും ഗവർണ്ണർ വ്യക്തമാക്കി.
അതേസമയം മന്ത്രി എ കെ ബാലൻ പറഞ്ഞത് ഇങ്ങനെയാണ്; എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കും. ഗവര്‍ണര്‍ക്ക് ഇടയ്ക്ക് പരിഭവം തോന്നും. ഇതിന് മുമ്പും ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഒരു കേക്കുമായി പോയാണ് പ്രശ്നം പരിഹരിച്ചതെന്നും എ കെ ബാലൻ പറഞ്ഞു.
നയപ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് തക്കമറുപടിയുമായാണ് അദ്ദേഹം എത്തിയത്. ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ അതിനുള്ള അവസരം ഒരുക്കിയില്ലെന്നും എ.കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha