സ്വപ്നയ്ക്ക് ആശ്വാസം...! അതൊക്കെ ആറ് മാസം മുമ്പ്....,സ്വപ്നയെ പുറത്താക്കിയെന്ന് ഇപ്പോൾ പറയാൻ എന്ത് അവകാശം? മുന്‍ കേന്ദ്ര മന്ത്രി കൃഷ്ണകുമാറിന്റെ വാദങ്ങളെ തള്ളി എച്ച്‌ആര്‍ഡിഎസ് പ്രോജക്‌ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍

സ്വപ്നാ സുരേഷിന് ജോലി നല്‍കിയ ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിക്കെതിരേ മുന്‍ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. സെക്രട്ടറി അജികൃഷ്ണന്‍ സൊസൈറ്റി റാഞ്ചിയിരിക്കുകയാണ്. സ്വപ്നാ സുരേഷിന്റെ നിയമനം അസാധുവാണെന്നാണ് അദ്ദേഹം വാദിച്ചത്. ബി.ജെ.പി. നേതാവ് അധ്യക്ഷനായിട്ടുള്ള സ്ഥാപനമാണ് സ്വപ്ന സുരേഷിന് ജോലി നല്‍കിയതെന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു വിശദീകരണം.
എന്നാൽ മുന്‍ കേന്ദ്ര മന്ത്രി കൃഷ്ണകുമാറിന്റെ വാദങ്ങളെ തള്ളി എച്ച്‌ആര്‍ഡിഎസ് പ്രോജക്‌ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കിയിട്ടില്ല. മുന്‍ കേന്ദ്ര മന്ത്രി കൃഷ്ണകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ആറ് മാസം മുന്‍പ് പുറത്താക്കിയതാണ്.
സംഘടനയുടെ ഭാരവാഹി സ്ഥാനത്തില്ലാത്ത കൃഷ്ണകുമാറിന് സ്വപ്നയെ പുറത്താക്കിയതായി അവകാശപ്പെടാന്‍ കഴിയില്ലെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. കൃഷ്ണകുമാറിന്റേത് വൃദ്ധമനസിന്റെ ജല്‍പനമാണെന്നും ബിജു കൃഷ്ണന്‍ തൊടുപുഴയില്‍ പറഞ്ഞു. ബിജെപി നേതാവായ ഡോ എസ് കൃഷ്ണ കുമാര്‍ ഐ.എ.എസ് ആണ് ഇതിന്റെ തലവന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇദ്ദേഹം മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. 2019 ലാണ് ഇദ്ദേഹം ബിജെപിയില്‍ ചേരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ആറ് മാസം മുന്‍പ് പുറത്താക്കിയെന്നാണ് ഇപ്പോൾ ബിജു കൃഷ്ണന്‍ പറയുന്നത്.കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്‌ആര്‍ഡിഎസ് എന്‍ജിഒയില്‍ ജോലിയില്‍ പ്രവേശിച്ചത്.
സംഘടനയായ എച്ച്‌ആര്‍ഡിഎസിന്റെ ഡയറക്ടറായാണ് സ്വപ്‌നയുടെ നിയമനം ലഭിച്ചത്. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ചാണ് എച്ച്‌ആര്‍ഡിഎസ് പ്രവര്‍ത്തനം നടത്തുന്നത്. സ്വപ്ന, കേസില്‍ പ്രതിയാണെങ്കിലും കോടതി കുറ്റക്കാരിയായി വിധിക്കാത്തത് കൊണ്ടാണ് നിയമനം നൽകിയതെന്നാണ് എച്ച്ആർഡിഎസിന്റെ വിശദീകരണം നൽകിയത്. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം.
കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് ചുമതല. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന സദ്ഗൃഹ എന്ന പദ്ധതിയിലേക്കാണ് ഫണ്ട് ലഭ്യമാക്കേണ്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ആരും ജോലി നല്‍കുന്നില്ലെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും സ്വപ്ന പറഞ്ഞിരുന്നു.
കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലാണ് ഈ എന്‍.ജി.ഒ പ്രവര്‍ത്തിക്കുന്നത്. 1997 ലാണ് ഈ സൊസൈറ്റി സ്ഥാപിക്കപ്പെട്ടത് എന്നാണ് ഇവരുടെ വെബ്സൈറ്റ് നൽകുന്ന വിവരം. പാലക്കാട് ചന്ദ്രനഗർ ആസ്ഥാനമാക്കിയാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ചെറുകിട വായ്പാ-നിക്ഷേപ പദ്ധതികൾ, ആദിവാസി ക്ഷേമം, ഭവന പദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha