പരസ്യമായി മദ്യവില്‍പ്പന! കുറച്ച് മാസങ്ങളായി അതിരാവിലെതന്നെ ആളുകള്‍ മദ്യപിച്ച് ജങ്ഷനുകളില്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് നടുക്കുന്ന രഹസ്യങ്ങൾ! തൊഴിലാളികളുടെ വേഷത്തിലെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പണം നീട്ടിയതോടെ സംഭവിച്ചത്...

അതിരാവിലെ പരസ്യമായി മദ്യവില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മരത്താക്കര പുഴമ്പള്ളം സ്വദേശി കാഞ്ഞിരത്തിങ്കല്‍ ഷൈജനാ (39)ണ് പിടിയിലായത്.
പുഴമ്പള്ളം, പുത്തൂര്‍, മരത്താക്കര ഭാഗങ്ങളില്‍ കുറച്ച് മാസങ്ങളായി അതിരാവിലെതന്നെ ആളുകള്‍ മദ്യപിച്ച് ജങ്ഷനുകളില്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വില്‍പ്പന കേന്ദ്രത്തിലേക്ക് തൊഴിലാളികളുടെ വേഷത്തില്‍ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കൈയില്‍ ഇയാള്‍ പെടുകയായിരുന്നു. തൊഴിലാളികളുടെ വേഷത്തിലെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പണം നീട്ടിയപ്പോള്‍ ഇയാള്‍ മദ്യം നല്‍കി. ഇതോടെ ഇയാളെ കൈയോടെ പിടികൂടി. ഇയാളില്‍നിന്ന് നാല് ലിറ്റര്‍ വിദേശമദ്യവും 1700 രൂപയും പിടിച്ചെടുത്തു. തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എം. സജീവ്, കെ.വി. രാജേഷ്, സി.ഇ.ഒ.മാരായ വിശാല്‍, എന്‍.ആര്‍. രാജു, ബിബിന്‍ ചാക്കോ, എ. ജോസഫ്, അബ്ദുള്‍ റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha