ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്ന് അമ്മാവനെ കാണിക്കാനാണെന്നു പറഞ്ഞ് വൈഗയെ കൂട്ടിക്കൊണ്ടുവന്ന് കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് ക്രൂരകൊലപാതകം... പിന്നാലെ ബെഡ്ഷീറ്റിൽ പൊതിഞ്ഞെടുത്ത മൃതദേഹം ഒളിപ്പിച്ചത് മുട്ടാര്‍ പുഴയില്‍! വൈഗ കൊലക്കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി

മലയാളികൾക്ക് മറക്കാനാകില്ല വൈഗക്കൊലകേസ്. വൈഗയുടെ കൊലപാതക കേസില്‍ പ്രതി സനു മോഹനെതിരേയുള്ള വിചാരണ നടപടികള്‍ എറണാകുളത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം കോടതി പ്രതിക്കെതിരേ കുറ്റം ചുമത്തിയതോടെയാണ് വിചാരണ നടപടികള്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21-നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്ന് അമ്മാവനെ കാണിക്കാനാണെന്നു പറഞ്ഞ് മകള്‍ വൈഗയെ കൂട്ടിക്കൊണ്ടുവന്ന് കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു.
പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് മുങ്ങി. ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു മാസത്തോളം ഒളിച്ചു കഴിയുകയായിരുന്നു. ഇതിനിടെ കര്‍ണാടകയിലെ കാര്‍വാറില്‍നിന്ന് പ്രതിയെ കര്‍ണാടക പോലീസിന്റെ സഹായത്തോടെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അന്നുമുതല്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരാകും. കേസിലെ ഒന്നും രണ്ടും സാക്ഷികളുടെ വിചാരണ മാര്‍ച്ച് ഒമ്പത്, 15 തീയതികളില്‍ നടക്കും.
https://www.facebook.com/Malayalivartha