ബിജെപിക്ക് അല്ല...സി.പി.എമ്മിനാണ് ഇവരുമായി ബന്ധം, എം എം മണിയാണ് എച്ച്.ആര്‍.ഡി.എസ് ന്റെ തൊടുപുഴയിലെ ഓഫീസ് ഉദ്ഘാടനം ചെയ്തത്, മുഖ്യമന്ത്രി പിണറായി വിജയനാണ് ഓഫീസിന്റെ ലോഗോ പ്രകാശനം ചെയ്തത്..., സ്വപ്ന സുരേഷിന് നിയമനത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് നിയമനം നല്‍കിയ എച്ച്.ആര്‍.ഡി.എസ് എന്ന എന്‍.ജി ഒയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാൽ സി പി എമ്മിന് സ്‌ഥാപനവുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ഉന്നയിക്കുന്നു.
സി പി എം നേതാവും എം എല്‍ എയുമായ എം എം മണിയാണ് സ്ഥാപനത്തിന്റെ തൊടുപുഴയിലെ ഓഫീസ് ഉത്ഘാടനം ചെയ്തത്. ഓഫീസിന്റെ ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ബി ജെ പി ബന്ധമുള്ള സംഘടനയില്‍ സ്വപ്നയുടെ നിയമനം ചര്‍ച്ചയായ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരിച്ച് രംഗത്ത് എത്തിയത്.
അതേസമയം കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്‌ആര്‍ഡിഎസ് എന്‍ജിഒയില്‍ ജോലിയില്‍ പ്രവേശിച്ചത്. സംഘടനയായ എച്ച്‌ആര്‍ഡിഎസിന്റെ ഡയറക്ടറായാണ് സ്വപ്‌നയുടെ നിയമനം ലഭിച്ചത്. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ചാണ് എച്ച്‌ആര്‍ഡിഎസ് പ്രവര്‍ത്തനം നടത്തുന്നത്.
സ്വപ്ന, കേസില്‍ പ്രതിയാണെങ്കിലും കോടതി കുറ്റക്കാരിയായി വിധിക്കാത്തത് കൊണ്ടാണ് നിയമനം നൽകിയതെന്നാണ് എച്ച്ആർഡിഎസിന്റെ വിശദീകരണം നൽകിയത്. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം.
കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് ചുമതല. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന സദ്ഗൃഹ എന്ന പദ്ധതിയിലേക്കാണ് ഫണ്ട് ലഭ്യമാക്കേണ്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ആരും ജോലി നല്‍കുന്നില്ലെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും സ്വപ്ന പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha