ഇതെന്താ...പാര്‍ട്ടി റിക്രൂട്ട്‌മെന്റോ? കേന്ദ്ര മന്ത്രിയായപ്പോള്‍ പോലും തനിക്ക് പതിനൊന്ന് സ്റ്റാഫുകള്‍, ഇവിടെ കേരള സര്‍ക്കാരിന്റെ കീഴില്‍ ഒരോ മന്ത്രിമാര്‍ക്കുമുള്ളത് ഇരുപതിലധികം സ്റ്റാഫുകൾ, ഇത്തരത്തില്‍ പാഴാക്കുന്നത് പൊതുജനത്തിന്റെ പണം, സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രംഗത്ത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്മെന്‍റണെന്ന രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ കീഴില്‍ 20 ലധികം സ്റ്റാഫുകളാണ് ഒരോ മന്ത്രിമാര്‍ക്കമുള്ളത്. മന്ത്രമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം എന്ന പേരില്‍ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റ് ആണെന്നും തനിക്ക് 11 സ്റ്റാഫുകള്‍ മാത്രമായിരുന്നു കേന്ദ്ര മന്ത്രിയായപ്പോള്‍ പോലും ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനത്തിന്റെ പണമാണ് ഇത്തരത്തില്‍ പാഴാക്കുന്നത്. പെന്‍ഷനുവേണ്ടി രണ്ടുവര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുന്നു രീതിയുണ്ട് അത് റദ്ദാക്കണം. അതിനായി തുടര്‍ച്ചയായി ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനെ നിയന്ത്രിക്കാനും ഉപദേശിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അധികാരമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
പാര്‍ട്ടി കേഡര്‍മാരെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുകയും രണ്ട് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ച് വിട്ട് പുതിയയാളെ നിയമിക്കുന്നു. പിരിച്ച്‌വിടുന്നവര്‍ക്ക് വെറും രണ്ട് വര്‍ഷത്തെ സേവനത്തിന് ആജീവനാന്തകാലം പെന്‍ഷനും ലഭിക്കുന്നു. സ്റ്റാഫുകളുടെ ശമ്ബളത്തിനും പെന്‍ഷനുമായി വലിയ തുകയാണ് ഇത്തരത്തില്‍ ചെലവാവുന്നത്. ഇത് ഭരണഘടനാ ചട്ടങ്ങള്‍ക്കെതിരാണ്. ഞാന്‍ ഈ വിഷയം അങ്ങനെ വിടാന്‍ പോവുന്നില്ല. ഈ നിയമലംഘനത്തിനെതിരെ പോരാടും.കേരളത്തിലെ ജനങ്ങളുടെ പണമാണ് ദുരുപയോഗം ചെയ്യുന്നത്'- ഗവര്‍ണര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ മുന്‍ മന്ത്രി എകെ ബാലന്‍ നടത്തിയ പരിഹാസത്തിനും ഗവര്‍ണര്‍ ചുട്ട മറുപടി നല്‍കി. ബാലന്‍ ബാലിശമായി പെരുമാറരുതെന്നും പേരിലെ ബാലനില്‍ നിന്നും വളരാന്‍ തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ എങ്ങനെ പെരുമാറണം എന്നത് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കണ്ട് പഠിക്കണം എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം. രാജ്ഭവന്‍ നിയന്ത്രിക്കാന്‍ ആരും ശ്രമിക്കേണ്ടന്നും രാഷ്ട്രപതിക്ക് മാത്രമാണ് അതിന് അധികാരമുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണറുടെ വിമർശനങ്ങൾക്ക് മുറുപടിയുമായി വി.ഡി. സതീശന്‍ രംഗത്തെത്തുകയുണ്ടായി.ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറാകാന്‍ യോഗ്യനല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നടന്നയാളാണ്.അഞ്ചു പാര്‍ട്ടികളില്‍ ഭിക്ഷം ദേഹിയെപ്പോലെ അലഞ്ഞ് നടന്ന ആളാണ്. ഗവര്‍ണര്‍ സര്‍ക്കാരിനെ വിലപേശാനാണ് ശ്രമിക്കുന്നത്. നടപടി പദവിക്ക് നിരക്കാത്തതാണ്. ഭരണഘടനാ ബാധ്യത ചൂണ്ടിക്കാട്ടാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha