വിവാഹം കഴിഞ്ഞ് പത്ത് ദിവസം മാത്രം, പതിനെട്ട് വയസുകാരി ഭർതൃവീട്ടിൽ മരിച്ചനിലയിൽ.....ഭര്‍തൃ വീട്ടുകാർ മുറിയിൽ എത്തിയപ്പോൾ കണ്ടകാഴ്ച്ച, പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കട്ടിലില്‍....പക്ഷേ മുറിയുടെ ജനൽ കമ്പിയിൽ തുണികൊണ്ട് കുരുക്ക്, ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും....

കോഴിക്കോട് ബാലുശേരിയിൽ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇയ്യാട് നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുവള്ളി മാനിപുരം കാവില്‍ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ് പതിനെട്ട് വയസുകാരിയായ തേജ.
പത്ത് ദിവസം മുന്‍പാണ് ജിനു കൃഷ്ണനുമായി തേജയുടെ വിവാഹം നടന്നത്. തേജ അനക്കമില്ലാതെ കിടക്കുന്നുവെന്ന് ഭര്‍ത്താവാണ് വീട്ടുകാരെ വിവരം അറിയിച്ചത്.തുടർന്ന് ഭര്‍തൃ വീട്ടുകാർ ജിനു പറഞ്ഞതനുസരിച്ചാണ് മുറിയിലേക്ക് എത്തിയത്. തേജയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലാണ് അവര്‍ മുറുയിലെത്തിയപ്പോൾ കണ്ട കാഴ്ച്ച.
പക്ഷേ മുറിയുടെ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്നുണ്ട്. ഇതാണ് തേജയുടെ മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ജിനു കൃഷ്ണയും തേജാലക്ഷ്മിയും ആര്യസമാജത്തില്‍ വെച്ച് വിവാഹം ചെയ്തത്. ഒന്‍പതാം തിയതി രാവിലെ അഞ്ചര മണിയോടെ തേജാ ലക്ഷ്മിയെ കാണാതായതിനേതുടര്‍ന്ന് ബന്ധുക്കള്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് വൈകുന്നേരം നാലരയോടെ ഇരുവരും സ്റ്റേഷനില്‍ ഹാജരായിരുന്നതായും പിന്നീട് വരന്റെ ഇയ്യാട്ടുള്ള വീട്ടിലേക്ക് പോയതായും തേജാ ലക്ഷ്മിയുടെ ബന്ധുക്കള്‍ പറഞ്ഞു. തേജ വട്ടോളിയിലെ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്‌സിന് ചേര്‍ന്നിരുന്നു. സ്ഥാപനത്തില്‍ നിന്ന് തേജാ ലക്ഷ്മിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂത്രത്തില്‍ വാങ്ങിയാണ് വിവാഹ രജിസ്‌ട്രേഷന് വേണ്ടി ജിനു കൃഷ്ണ ഹാജരാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. തഹസിന്‍ദാറുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വിസ്റ്റ് നടപടികള്‍ നടത്തിയത്.
ബാലുശ്ശേരി പോലീസ്, വിരലടയാള വിദഗ്ധര്‍, താമശ്ശേരി ഡപ്യൂട്ടി എന്നിവരും സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.അക്ഷയ, വിശാല്‍ എന്നിവരാണ് തേജയുടെ സഹോദരങ്ങള്‍.
https://www.facebook.com/Malayalivartha