'നിങ്ങളുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാൾ താമസിക്കുന്നത് കന്റോൺമെന്റ്ഹൗസിലല്ല, ക്ലിഫ് ഹൗസിലാണ്'; കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർഎസ്എസ് ഏജൻറായ ആരിഫ് മുഹമ്മദ് ഖാൻ ഉപദേശിക്കേണ്ടന്ന് വി.ടി. ബല്‍റാം

കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ആര്‍.എസ്.എസ് ഏജന്‍റായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപദേശിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. നിങ്ങളുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാള്‍ താമസിക്കുന്നത് കന്റോണ്‍മെന്റ് ഹൗസിലല്ല ക്ലിഫ് ഹൗസിലാണെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർഎസ്എസ് ഏജൻറായ ആരിഫ് മുഹമ്മദ് ഖാൻ ഉപദേശിക്കേണ്ട. നിങ്ങളുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാൾ താമസിക്കുന്നത് കന്റോൺമെന്റ്ഹൗസിലല്ല, ക്ലിഫ് ഹൗസിലാണ്.
ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ വി.ഡി സതീശന് ഒരു ധാരണയുമില്ലെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചിരുന്നു.
അഞ്ച് രാഷ്ട്രീയപാര്‍ട്ടികളില്‍ അലഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നായിരുന്നു വി.ഡി. സതീശന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി. ജീവശ്വാസം നിലക്കുന്നത് വരേയും താന്‍ കോണ്‍ഗ്രസായി തുടരും. മുതിര്‍ന്ന നേതാക്കളോട് താന്‍ അഭിപ്രായം തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറുടെ ഭരണഘടന ബാധ്യത ചൂണ്ടിക്കാട്ടാന്‍ സര്‍ക്കാറിന് ആയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha