മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു മാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷ. മലപ്പുറം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു മാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ടായിരത്തി പതിനാറില്‍ സ്വാശ്രയ കോളേജ് ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂര്‍ വിമാന താവളത്തിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
https://www.facebook.com/Malayalivartha

























