കെ പി എ സി ലളിതക്ക് വിട നല്‍കി കേരളം; ഔദ്യോഗിക ബഹുമതികളോടെ കെ പി എ സി ലളിതയുടെ ഭൗതീക ശരീരം സംസ്കരിച്ചു; മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചിതക്ക് തീകൊളുത്തി; വിടപറഞ്ഞത് മലയാളസിനിമകണ്ട ഏറ്റവും മികച്ച അഭിനയത്രി

കെ പി എ സി ലളിതക്ക് കേരളം വിട നല്‍കി. വടക്കാഞ്ചേരിയിലെ വീടിന് സമീപമായിരുന്നു അന്ത്യകര്‍മങ്ങള്‍. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചിതക്ക് തീകൊളുത്തി. വൈകിട്ട് അഞ്ചിനാണ് അന്ത്യകര്‍മങ്ങള്‍ക്ക് തുടക്കമായത്. പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് 74കാരിയായ കെ പി എ സി ലളിത മകന്‍്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ച് മരിച്ചത്. തൃപ്പൂണിത്തുറ പേട്ടയിലെ ഈ ഫ്ലാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ഇവിടങ്ങളിലെല്ലാം സിനിമയിലെയും മറ്റ് മേഖലകളിലെയും പ്രമുഖരും സാധാരണക്കാരും ആദരാഞ്ജലികളര്‍പ്പിച്ചു. തുടര്‍ന്ന് ഇവിടെ നിന്ന് തൃശൂര്‍ സംഗീത നാടക അക്കാദമി ഹാളിലും പൊതുദര്‍ശനത്തിന് വെച്ചു. അക്കാദമി അധ്യക്ഷ കൂടിയായിരുന്നു അവര്‍. ഇതിന് ശേഷം ഭര്‍ത്താവ് ഭരതന്‍്റെ നാടും കര്‍മമണ്ഡലുമായ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയി. അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് എങ്കക്കാട്ടെ ഓര്‍മ എന്ന വീട്ടിലേക്ക് കൊണ്ടുവന്നത്.
കരര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കെ പി എ സി ലളിത. സ്വയം വരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്‍മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്‍, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങി 550ലേറെ സിനിമകളില്‍ അഭിനയിച്ചു. യഥാര്‍ഥ പേര്-മഹേശ്വരി അമ്മ. കെ പി എ സി നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്. മകള്‍ ശ്രീക്കുട്ടി.
https://www.facebook.com/Malayalivartha

























