മൂന്നുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം!! ആരോപണ വിധേയനായ ബന്ധുവിന്‍റെ വിഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍, കുട്ടികളെന്നും പ്രിയപെട്ടവർ, പരിക്കേറ്റ കുട്ടിയുമായി നല്ല ബന്ധമാണുള്ളത്: രണ്ടരവയസ്സുകാരിക്ക് പരിക്കേറ്റത് ജനലിൽ ഓടി കയറി കളിക്കുന്നതിനിടയിൽ, കുട്ടിയുടെ പിതാവ് പറയുന്നതെല്ലാം കെട്ടിച്ചമച്ച കഥകൾ; നിരപരാധിയെന്ന് ആന്‍റണി ടിജി

കോലഞ്ചേരിയില്‍ മൂന്നു വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ആരോപണ വിധേയനായ ബന്ധുവിന്‍റെ വിഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും കുട്ടിയുടെ പിതാവ് കെട്ടിച്ചമച്ച കഥയാണ് തനിക്കെതിരെ ആരോപണമായി വരുന്നതെന്നും കുട്ടിയുടെ മാതാവിന്‍റെ സഹോദരിയുടെ പങ്കാളി ആന്റണി ടിജി പറയുന്ന വിഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
കുട്ടികള്‍ തനിക്ക് പ്രിയപ്പെട്ടതാണെന്നും പരിക്കുപറ്റിയ കുട്ടിയുമായും നല്ല ബന്ധമാണുള്ളതെന്നും ടിജി പറഞ്ഞു. കുട്ടി ജനലില്‍ ഒാടിക്കയറി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്ന വിചിത്ര വിശദീകരണവും അദ്ദേഹം നല്‍കുന്നു.
അതേസമയം, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുവയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഇതേതുടര്‍ന്ന് കുട്ടിയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
കുട്ടിയുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസഗതി എന്നിവ സാധാരണ ഗതിയിലായിട്ടുണ്ട്. വൈകിട്ടോടെ ട്യൂബിലൂടെ കുട്ടിക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അധികൃതര്‍ അറിയിച്ചു.
രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആന്റണി ടിജിന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കുട്ടിയുടെ അമ്മയും മുത്തശ്ശിയുമാണ് ആശുപത്രിയില്‍ കുട്ടിയോടൊപ്പമുള്ളത്. സംഭവ ശേഷം ആന്‍റണി ടിജിയെ കാണാതായിരുന്നു. പൊലീസിന് മുന്നില്‍ ഹാജരായി സത്യം തുറന്നു പറയുമെന്നും ഇപ്പോള്‍ പുറത്തുവന്ന വിഡിയോയില്‍ അയാള്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























