ഔദ്യോഗിക വിവരം എസ് ഡി പി ഐക്ക് ചോര്‍ത്തി നല്‍കിയ സംഭവം; പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു

പൊലീസ് ശേഖരിച്ച ഔദ്യോഗിക വിവരം എസ് ഡി പി ഐക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ അനസ് പി.കെയെയാണ് പിരിച്ചു വിട്ടത്.ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് ഡാറ്റാ ബേസില്‍ സൂക്ഷിച്ചിരുന്നു. ഈ വിവരങ്ങള്‍ അനസ് ചോര്‍ത്തി എസ്.ഡി.പി.ഐ നേതാവായ വണ്ണപ്ര സ്വദേശി പ്ലാമൂട്ടില്‍ ഷാനവാസിന് നല്‍കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. . ഡിസംബറില്‍ നടന്ന സംഭവത്തില്‍ ശിക്ഷ നടപടി സ്വികരിക്കുന്നതിനു മുന്നോടിയായി പൊലീസുകാരന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തൊടുപുഴ ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് വകുപ്പു തല അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ എസ് പി എ ജി ലാലിനെ നിയോഗിച്ചു. ഇദ്ദേഹം നടത്തിയ അന്വേഷണത്തിലും അനസ് ഔദ്യോഗിക രഹസ്യം എസ്.ഡി.പി.ഐക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തി. വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു.
ലക്ഷ്വദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചതായും കണ്ടെത്തിയിരുന്നു.പിന്നീട് അനസിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ വിശദീകരണം അന്വേഷിച്ച് ഇടുക്കി എസ്.പി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിന് മറുപടി നല്‍കിയിരുന്നെങ്കിലും സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.
വണ്ണപ്രത്തെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ചില എസ്.ഡി.പിഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍പരിശോധിച്ചപ്പോഴാണ് അനസ് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി പൊലീസ് ആദ്യമായി കണ്ടെത്തിയത്. പ്രതികളില്‍ ഒരാളായ ഷാനവാസിന്റെ മൊബൈലില്‍ നിന്നാണ് ചോര്‍ത്തല്‍ സംബന്ധിച്ച സൂചനകള്‍ പൊലീസിന് ലഭിച്ചത്.
https://www.facebook.com/Malayalivartha

























