ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോളജ് അധ്യാപകനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോളജ് അധ്യാപകനെ കോയമ്ബത്തൂരിലെ കാരമടയില്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പല്ലാരിമംഗലം അടിവാട് വലിയപറമ്ബില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ സലാമിന്റെ മകന്‍ വി.എ. അബൂതാഹിറാണ് (28) മരിച്ചത്.
മേതല ഐ.എല്‍.എം കോളജില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്. വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് ബൈക്കില്‍ കോളജില്‍നിന്ന് പോയതെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കുറുപ്പുംപടി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
കോയമ്ബത്തൂരില്‍ എത്തിയ കുറുപ്പംപടി പൊലീസ് അന്വേഷിച്ചു വരുന്നു. ബൈക്കില്‍ ഒറ്റക്ക് സഞ്ചരിക്കുന്നതിന്റെ 25 ഓളം സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടില്‍ എത്തിക്കുമെന്നാണ് വിവരം. മാതാവ്: സുബൈദ. ഭാര്യ: സ്വാലിഹ. മകള്‍: അയാന (ആറുമാസം).
https://www.facebook.com/Malayalivartha

























