ഐഎസ്എല്ലില്‍ കരുത്തരായ ഹൈദരാബാദ് എഫ്സിക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സ് വീണു; ഹൈദരാബാദിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഐഎസ്എല്ലില്‍ കരുത്തരായ ഹൈദരാബാദ് എഫ്സിക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സ് വീണു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ജയത്തോടെ ഹൈദരാബാദ് 35 പോയിന്റുമായി സെമി ഉറപ്പിച്ചു.
പ്ലേഓഫ് സാധ്യത ഉറപ്പിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചിലേക്ക് ആദ്യ വെടിപൊട്ടിച്ചത് ഹൈദരാബാദിന്റെ സൂപ്പര്‍ താരം ബര്‍ത്തലോമ്യോ ഓഗ്ബച്ചെയായിരുന്നു. 28-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍വച്ച് രോഹിത് ധനു നല്കിയ പാസ് ഓഗ്ബച്ചെ വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ കേരളം ആക്രമണങ്ങള്‍ മൂര്‍ച്ച കൂട്ടിയാണ് ഇറങ്ങിയത്. നിരവധി തവണ ഹൈദരാബാദ് പോസ്റ്റിലേക്ക് കടന്നാക്രമിച്ചെങ്കിലും കേരളത്തിന് ഭാഗ്യം തുണച്ചില്ല. 72,76 മിനിറ്റുകളില്‍ അല്‍വാരോ വാസ്കസിന് ലഭിച്ച അവസരങ്ങള്‍ ഗോളായി മറിയിരുന്നെങ്കില് മത്സരത്തിന്റെ അന്തിമ ഫലം തന്നെ മാറുമായിരുന്നു.
87-ാം മിനിറ്റില്‍ ജാവിര്‍ സിവേരിയോ കേരളത്തിന്റെ വല വീണ്ടും കുലുക്കി. 95-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ആശ്വാസ ഗോള്‍ പിറന്നത്. വിന്‍സി ബാരേറ്റോയാണ് കേരളത്തിനായി ഗോള്‍ നേടിയത്.17 മത്സരങ്ങളില്‍ 27 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തന്നെ ബ്ലാസ്റ്റേഴ്സ് തുടരുകയാണ്. ഹൈദരാബാദാണ് ലീഗില്‍ ഒന്നാമത്.
https://www.facebook.com/Malayalivartha

























