ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി രേണു രാജിനെ നിയമിച്ചു; അദീല അബ്ദുല്ല ഫിഷറീസ് ഡയറക്ടറാകും

ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി രേണു രാജിനെ നിയമിച്ച് ഉത്തരവായി. നിലവിലെ കലക്ടര്‍ എ. അലക്സാണ്ടര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് രേണു രാജിനെ നിയമിച്ചത്. നഗരകാര്യ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് ഡോ. രേണു രാജ് കലക്ടര്‍ സ്ഥാനത്തേക്കെത്തുന്നത്. ഈ മാസം 28നാണ് നിലവിലെ കലക്ടര്‍ എ. അലക്സാണ്ടര്‍ വിരമിക്കുന്നത്.
മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്നതിനാല്‍ തല്‍സ്ഥാനത്തിന്‍റെ ചുമതല മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ അതാത് വിഭാഗങ്ങളുടെ തലവന്‍മാര്‍ക്കാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
വനിതാ- ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെന്‍ഡര്‍ പാര്‍ക്ക് എന്നിവയുടെ ഡയറക്ടര്‍ ആയി ചുമതലയേറ്റിരുന്ന അദീല അബ്ദുല്ലയെ ഫിഷറീസ് ഡയറക്ടറായി നിയമിച്ചു. നിലവിലെ ഫിഷറീസ് ഡയറക്ടര്‍ ആര്‍ ഗിരിജ ഐ.എ.എസ് വിരമിക്കുന്ന ഒഴിവിലേക്കാണ് അദീല അബ്ദുല്ലയെ നിയമിച്ചത്. തൃശ്ശൂര്‍ ജില്ലാ വികസന കമ്മീഷണറായ അരുണ്‍ കെ.വിജയനെ നഗരകാര്യ ഡയറക്റായും സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ഡയറക്ടര്‍ ഡോ. രേണു രാജ് ആലപ്പുഴ കലക്ടറായി ചുമതലയേറ്റെടുത്തതോടെയാണ് അരുണിനെ നഗരകാര്യ ഡയറക്ടറായി നിയമിച്ചത്.
https://www.facebook.com/Malayalivartha

























