സങ്കടം സഹിക്കാനാവാതെ.... പന്ത്രണ്ടുകാരന്‍ ആറാം നിലയില്‍ നിന്ന് കളിച്ചുകൊണ്ടിരിക്കെ കാല്‍ വഴുതി താഴേക്ക് ... കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീഴുന്നത് കണ്ട സമീപവാസികള്‍ ഓടിയെത്തി ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സങ്കടം സഹിക്കാനാവാതെ.... പന്ത്രണ്ടുകാരന്‍ ആറാം നിലയില്‍ നിന്ന് കളിച്ചുകൊണ്ടിരിക്കെ കാല്‍ വഴുതി താഴേക്ക് ... കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീഴുന്നത് കണ്ട സമീപവാസികള്‍ ഓടിയെത്തി ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിതുര ഐസര്‍ കാമ്പസിലെ ക്വാര്‍ട്ടേഴ്‌സിന്റെ ആറാം നിലയില്‍ നിന്നാണ് കാല്‍വഴുതി വീണ് പന്ത്രണ്ടുകാരന്‍ മരിച്ചത്. ഐസറിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്മെന്റ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മധു തലക്കുളം-ഛായ ദമ്പതികളുടെ മൂത്ത മകന്‍ ദത്തന്‍ ആണ് മരിച്ചത്.
കാമ്പസിലെ സി. 1 ഫ്‌ളാറ്റില്‍ കളിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത്. സംഭവം നടക്കുന്ന സമയത്ത് മാതാവും ഇളയ കുട്ടി ദേവനും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയിരിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ദത്തന്‍ സ്‌കൂളില്‍ പോയിരുന്നില്ല. പിതാവ് ജര്‍മ്മനിയില്‍ പഠന ക്ലാസ്സില്‍ പങ്കെടുക്കുകയാണ്.
കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീഴുന്നത് സമീപവാസികളാണ് കണ്ടത്. ഉടനെ ആംബുലന്‍സില്‍ വിതുര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ് ജര്‍മ്മനിയില്‍ നിന്നെത്തിയ ശേഷം സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ .
https://www.facebook.com/Malayalivartha






















