മോദി ഒരു വരവ് വരും... ലോകം യുക്രെയ്ന്‍ ചര്‍ച്ചകളിലാകവെ യുദ്ധഭൂമിയില്‍ ചര്‍ച്ചയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി; റഷ്യയ്ക്കും യുക്രെയ്‌നും ഇന്ത്യയെ വേണം; ഇന്ത്യയുടെ നിലപാട് സ്വാഗതം ചെയ്ത് റഷ്യ; പിന്നാലെ മോദിയെ വിളിച്ച് സെലെന്‍സ്‌കി; മനോവേദനയോടെ മോദി

യുക്രെയ്‌നില്‍ യുദ്ധം മുറുകവേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്തകളില്‍ നിറയുകയാണ്. റഷ്യയ്ക്കും യുക്രെയ്‌നും മോദി പ്രിയപ്പെട്ടവനാകുന്നു. യുക്രെയ്‌നില്‍ റഷ്യ സൈനിക നീക്കം തുടരുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍വിളിച്ച് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുദ്ധം അസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് സെലെന്‍സ്‌കി പ്രധാനമന്ത്രിയെ വിളിച്ചത്.
രാജ്യത്തെ റഷ്യന്‍ അധിനിവേശത്തെപ്പറ്റി സെലെന്‍സ്‌കി വിശദീകരിച്ചു. ഒരു ലക്ഷത്തിലധികം അക്രമകാരികളാണ് രാജ്യത്ത് അതിക്രമിച്ചു കയറിയത്. ഇവരെ തുരുത്താന്‍ ഒരുമിച്ചു നില്‍ക്കണം. യുഎന്‍ രക്ഷാസമിതിയില്‍ യുക്രെയ്‌ന് അനുകൂലമായ രാഷ്ട്രീയ പിന്തുണ ഇന്ത്യ നല്‍കണമെന്ന് അഭ്യര്‍ഥിച്ചതായും സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു.
സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്ത മോദി, യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്താന്‍ സൗകര്യമൊരുക്കണം. ജീവനും സ്വത്തും നഷ്ടമാകുന്നതില്‍ തീവ്രമായ മനോവേദനയുണ്ടെന്നും മോദി പറഞ്ഞു.
യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് റഷ്യ സ്വാഗതം ചെയ്തതിനു പിന്നാലെയാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി മോദിയെ വിളിച്ചതെന്നതു ശ്രദ്ധേയമാണ്. യുക്രെയ്‌നിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നു റഷ്യ അറിയിച്ചിരുന്നു.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. യുഎസും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. പ്രമേയം സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പാസാക്കാനായിരുന്നില്ല.
യുദ്ധം നിര്‍ത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞ ദിവസമാണ് ഫോണില്‍ വിളിച്ചത്. യുഎന്നില്‍ പിന്തുണയ്ക്കണമെന്ന് സെലന്‍സ്‌കി അഭ്യര്‍ഥിച്ചു. സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്ത മോദി യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പച്ചു. അതേസമയം, യുഎന്നിലെ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് റഷ്യ സ്വാഗതം ചെയ്തു.
റഷ്യയ്‌ക്കെതിരെ യുഎന്‍ രക്ഷാസമിതിയില്‍ കൊണ്ടുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിന് പിന്നാലെയാണ് സഹായം തേടി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചത്. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് സെലന്‍സ്‌കി വിശദീകരിച്ചു. ഒരുലക്ഷത്തിലധികം പേര്‍ അതിക്രമിച്ച് കടന്നതായും ജനവാസകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും പറഞ്ഞു. ഇവരെ തുരത്താന്‍ ഒന്നിച്ചുനില്‍ക്കണം. യുഎന്നില്‍ യുക്രെയ്ന്‍ അനുകൂലമായ രാഷ്ട്രീയ പിന്തുണയും സെലന്‍സ്‌കി അഭ്യര്‍ഥിച്ചു.
ജീവനും സ്വത്തും നഷ്ടമാകുന്നതില്‍ തീവ്രമായ മനോവേദനയുണ്ടെന്ന് മോദി പറഞ്ഞു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം. സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്തു. വിദ്യാര്‍ഥികള്‍ അടക്കം യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയില്‍ മോദി ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്താന്‍ സൗകര്യമൊരുക്കണമെന്നും സെലന്‍സ്‌കിയോട് മോദി പറഞ്ഞു.
"
https://www.facebook.com/Malayalivartha






















