പന്ത്രണ്ടാം ക്ലാസിലെ പഠന വിടവ് നികത്താന്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറിയുടെ തെളിമ പദ്ധതി ; പഠനസഹായികള്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് കൈമാറി പ്രകാശനം ചെയ്തു

ഓഫ്ലൈന്‍ - ഓണ്‍ലൈന്‍ പഠനവിടവ് ഉണ്ടെങ്കില്‍ അത് നികത്താന്‍ 'തെളിമ' പദ്ധതിയുമായി എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി. സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളില്‍ സ്‌പെഷ്യല്‍ ക്‌ളാസുകള്‍ തുടങ്ങുന്നതാണ് പദ്ധതി. രാത്രികാല ക്‌ളാസുകള്‍ക്ക് വേണ്ടി അധ്യാപകര്‍ അധിക ജോലി ചെയ്യും.
ലളിതവല്‍ക്കരിച്ച പഠന സഹായികള്‍ ഈ ക്ലാസുകളില്‍ വിതരണം ചെയ്യും. പഠന സഹായികള്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. ക്‌ളാസുകളില്‍ കുട്ടികള്‍ക്ക് ആഹാരവും നല്‍കുന്നുണ്ട്.
ഹയര്‍സെക്കന്‍ഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ആര്‍ സുരേഷ് കുമാര്‍, എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സംസ്ഥാന പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍, റീജിണല്‍ കണ്‍വീനര്‍മാരായ ഡോ. എന്‍ രാജേഷ് , ബിനു പി ബി, മനോജ് കണിച്ചുകുളങ്ങര, തെളിമയുടെ സംസ്ഥാന ചുമതലവഹിക്കുന്ന ശ്രീധരന്‍ കൈതപ്രം, ജില്ലാ കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
തെളിമ പദ്ധതിയുടെ ഭാഗമായി ലാബ് @ ഹോം പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ലാബിന്റെ അന്തരീക്ഷം വീട്ടില്‍ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഇത്.
*തെളിമ*
ലക്ഷ്യങ്ങള്‍
* വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൈതാങ്ങാവുക.
* അക്കാദമിക്ക് മേഖലകളില്‍ എന്‍.എസ്എസിന്റെ ഇടപെടല്‍ ശക്തമാക്കുക.
* അക്കാദമിക മേഖലയില്‍ ഇടപെടാനുള്ള അവസരം ഒരുക്കുക വഴി വോളന്റിയര്‍മാരില്‍ ഉത്തരവാദിത്തബോധവും ആത്മാഭിമാനവും വളര്‍ത്തുക.
* പൊതു വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥി സമൂഹത്തിനും ഗണ്യമായ സംഭാവനകള്‍ നല്കാനാകും എന്ന് വോളന്റിയര്‍മാരെ ബോദ്ധ്യപ്പെടുത്തുക
*കാലയളവ്*
2022 മാര്‍ച്ച് 1 മുതല്‍ 15 വരെ
*പ്രവര്‍ത്തനങ്ങള്‍*
*സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ / വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ +2 പരീക്ഷകളില്‍ മികച്ച വിജയത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനം
* ഗോത്രവര്‍ഗ, കടലോര മേഖലകളിലുള്ളവര്‍ക്ക് ആദ്യപരിഗണന.
* ഒരുജില്ലയില്‍ ഒന്നോ ഒന്നിലധികം സ്‌കൂളുകളോ കണ്ടെത്താം.
* സംസ്ഥാനത്തെ QIP സ്‌കൂളുകളേയും ഉള്‍പ്പെടുത്താം
* ഓഫ് ലൈന്‍ ക്ലാസുകളും ഓണ്‍ലൈന്‍ ക്ലാസ്സുകളും പരിഗണിക്കാം
*
* കുട്ടികള്‍ക്ക് അവരുടെ സ്‌കൂളില്‍വച്ചോ സമീപ കേന്ദ്രങ്ങളില്‍വച്ചോ നേരിട്ട് ക്ലാസ്സുകള്‍ നല്‍കാം
* കുട്ടികള്‍ക്ക് ഏറ്റവും ലളിതമായ പ്രിന്റഡ് നോട്ടുകള്‍ സൗജന്യമായി നല്‍കാം. പ്രിന്റഡ് നോട്ടുകള്‍ തയ്യാറാക്കുന്നതിന് മറ്റ് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായം തേടാം.ഒരു ജില്ല രണ്ടു വിഷയങ്ങളുടെ നോട്ടുകള്‍ തയ്യാറാക്കുന്നതിന് മുന്നോട്ടു വരണം
* വിജയം കൈവരിക്കാന്‍ ഞങ്ങള്‍ തയ്യാറാക്കിത്തരുന്ന നോട്ടുകളും ക്ലാസ്സുകളും മാത്രംമതി എന്ന വിശ്വാസം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയണം
* ലളിതമായ മോട്ടിവേഷന്‍ ക്ലാസ്സുകളും നല്‍കാന്‍ കഴിയണം. അതിലൂടെ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ കഴിയും.
*മെന്ററിംഗ്: അധ്യാപകരെപ്പോലെ വിദ്യാര്‍ത്ഥികള്‍ക്കും മെന്ററാകാം. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മെന്റര്‍ എന്ന നിലതുടരാം.
* കുട്ടികളുടെ പീനവിടവിന് കാരണം കണ്ടെത്തി അവരെ ചേര്‍ത്തുപിടിക്കണം. ഗൂഗിള്‍ഫോം വഴി സര്‍വ്വെ നടത്തി യഥാര്‍ത്ഥ പ്രശ്‌നം കണ്ടെത്തണം. വിഷയം കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, വീട്ടിലെ പ്രശ്‌നങ്ങള്‍, കൂട്ടുകാരില്‍ നിന്നുള്ള ഒറ്റപ്പെടല്‍ ലരേ
പ്രോഗ്രാം ഓഫീസര്‍മാരുടെ സഹായത്തോടെ കണ്‍സോളിഡേഷന്‍ നടത്താം.
ആവര്‍ത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുക.
* വളണ്ടിയര്‍മാര്‍ തന്നെ ലേണിംഗ്സ്റ്റാറ്റജി നടപ്പിലാക്കുക. സ്റ്റുഡന്റ് ടീച്ചിംഗിനെ പ്രോത്സാഹിപ്പിക്കുക
**ഇത്തരം വിദ്യലയങ്ങളില്‍ . റിസള്‍ട്ട് മെച്ചപ്പെടുത്തുന്നതിന് വേണ്ടി ജഠഅ യും മറ്റ് ഘടഏ കളും നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് സഹായവും പിന്തുണയും നല്‍കുക.
* മാതൃകാ ചോദ്യപേപ്പര്‍ നല്‍കി പരീക്ഷ നടത്തുക.
'തെളിമ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 5 ന് ശനിയാഴ്ച്ച,പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി , കൊല്ലം ജില്ലയിലെ കുഴിത്തുറ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും
"
https://www.facebook.com/Malayalivartha






















