യാത്രയായത് ഒരുമിച്ച്... ഭാരതപ്പുഴയില്‍ നാലംഗ കുടുംബം മുങ്ങിമരിച്ച നിലയില്‍....അജിത്തിന്റെയും വിജിയുടെയും കൈകള്‍ ഷാള്‍ ഉപയോഗിച്ച് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു, ശേഷം ഇളയകുട്ടിയുടെയും എയര്‍ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാലാമത്തെ മൃതദേഹവും കണ്ടെത്തി.... കൊലപാതക കേസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും സാമ്പത്തിക ബാധ്യതയുമാവാം ആത്മഹത്യക്ക് കാരണമെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍

യാത്രയായത് ഒരുമിച്ച്... ഭാരതപ്പുഴയില്‍ നാലംഗ കുടുംബം മുങ്ങിമരിച്ച നിലയില്‍....അജിത്തിന്റെയും വിജിയുടെയും കൈകള്‍ ഷാള്‍ ഉപയോഗിച്ച് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു, ശേഷം ഇളയകുട്ടിയുടെയും എയര്‍ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാലാമത്തെ മൃതദേഹവും കണ്ടെത്തി.... കൊലപാതക കേസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും സാമ്പത്തിക ബാധ്യതയുമാവാം ആത്മഹത്യക്ക് കാരണമെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
പാലപ്പുറം വിളക്കത്തില്‍ അജിത്കുമാര്‍ (37), ഭാര്യ വിജി (34), മക്കളായ ആര്യനന്ദ (14), അശ്വനന്ദ (6) എന്നിവരാണ് മരിച്ചത്. വിജിയുടെ ആദ്യ വിവാഹത്തിലുള്ളതാണ് രണ്ടുമക്കളും.
കുടുംബത്തെ കിള്ളിക്കുറിശ്ശിമംഗലത്തെ വാടകവീട്ടില്‍ നിന്ന് കാണാതായതിനെത്തുടര്‍ന്ന് അജിത്തിന്റെ സഹോദരന്‍ ഒറ്റപ്പാലം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ വീട്ടിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ ലക്കിടി റെയില്‍വേ ഗേറ്റിനു സമീപത്തുനിന്നും ബൈക്കും തീരദേശ റോഡിന് അടുത്തായി.
പുഴക്കരയില്‍ ഇവരുടെ ചെരുപ്പുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ആദ്യം അജിത്തിന്റെയും വിജിയുടെയും മൃതദേഹം ലഭിച്ചു.
ഇരുവരുടെയും കൈകള്‍ ഷാള്‍ ഉപയോഗിച്ച് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ശേഷമാണ് ഇളയകുട്ടിയുടെ മൃതദേഹം ലഭിച്ചത്. എയര്‍ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് നാലാമത്തെ മൃതദേഹം കണ്ടെത്തിയത്. ലക്കിടിയില്‍ മെന്‍സ് ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന അജിത്ത്കുമാറുമായി രണ്ടുവര്‍ഷം മുമ്പായിരുന്നു വിജിയുടെ പ്രണയവിവാഹം. അമ്മാവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിചാരണ നേരിടുന്ന ആളാണ് അജിത്ത്കുമാര്‍.
കൊലപാതക കേസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും സാമ്പത്തിക ബാധ്യതയുമാവാം ആത്മഹത്യക്ക് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















