Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ലോക വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ പദ്ധതികളുമായി തൊഴില്‍ വകുപ്പ്;തൊഴിലിടങ്ങള്‍ കൂടുതല്‍ വനിതാ സൗഹൃദമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

07 MARCH 2022 12:08 PM IST
മലയാളി വാര്‍ത്ത

ലോക വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ പദ്ധതികളുമായി തൊഴില്‍ വകുപ്പ്;തൊഴിലിടങ്ങള്‍ കൂടുതല്‍ വനിതാ സൗഹൃദമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി


ലോക വനിതാ ദിനത്തോടനുബന്ധിച്ച് തൊഴില്‍ വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കും.

*സഹജ കോള്‍ സെന്റര്‍*

കേരളത്തിലെ സ്ത്രീ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍, വിവേചനം, തൊഴിലാളികള്‍ക്കുളള ഇരിപ്പിട സൗകര്യങ്ങള്‍ ലഭ്യമാക്കാതിരിക്കല്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ തൊഴില്‍ വകുപ്പിനെ അറിയിക്കുന്നതിനായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികള്‍ക്ക് മാത്രമായി ഒരു കോള്‍ സെന്റര്‍ സംവിധാനം സംസ്ഥാന തൊഴില്‍ വകുപ്പ് 'സഹജ' എന്ന പേരില്‍ സജ്ജീകരിക്കുകയാണ്.

സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടങ്ങളിലെ എന്ത് പ്രശ്‌നങ്ങളായാലും - അത് ക്രഷ് ലഭ്യമല്ല , ഇരിപ്പിട സൗകര്യമില്ല, ടോയ്‌ലറ്റ് സംവിധാനം ഇല്ല തുടങ്ങി എന്ത് പരാതിയായാലും അത് സ്ത്രീയായിട്ടുള്ള കോള്‍ സെന്റര്‍ എക്‌സിക്യുട്ടീവിനെ രാവില 10 മുതല്‍ വൈകീട്ട് 5 മണി വരെയുള്ള സമയത്ത് നേരിട്ട് വിളിച്ച് അറിയിക്കാവുന്നതാണ്.

 

180042555215 എന്നതാണ് ടോള്‍ ഫ്രീ നമ്പര്‍. ഈ നമ്പറിലേക്ക് വിളിച്ചാല്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് നല്‍കുന്നതോടൊപ്പം ഈ പരാതി ബന്ധപ്പെട്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന് കൈമാറുകയും അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ മെസേജായി പരാതി നല്‍കിയ തൊഴിലാളിക്ക് ലഭിക്കുകയും ചെയ്യും. മാത്രവുമല്ല തൊഴിലാളി ആഗ്രഹിക്കുന്ന പക്ഷം അവരുടെ ഐഡന്റിറ്റി വെളിവാക്കാതെ തന്നെ ഈ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള സംവിധാനം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേന നടപ്പിലാക്കുന്നുണ്ട്. അത് കൂടാതെ തൊഴില്‍ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളിലെ പരാതി ശ്രദ്ധയിപ്പെട്ടാല്‍, അതിനാവശ്യമായിട്ടുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുന്നതിനുള്ള സംവിധാനവും തൊഴില്‍ വകുപ്പ് ഒരുക്കുന്നുണ്ട്.

*ഗാര്‍ഹിക തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍*

ഗാര്‍ഹിക മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിന് ക്യാമ്പയിനുകളും സ്‌പെഷ്യല്‍ ഡ്രൈവുകളും നടത്തുന്നതാണ്. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഈ മേഖലയില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥാപനങ്ങള്‍ മുഖാന്തിരം ജോലി ലഭിച്ചിട്ടുളള തൊഴിലാളികളെ ബോര്‍ഡില്‍ അംഗത്വം എടുക്കുന്നതിനായുളള ശ്രമം നടത്തും. ആയത് മൂലം ബോര്‍ഡ് നടപ്പിലാക്കുന്ന പല ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരാകും. ഇത് കൂടാതെ ഒരു പ്രധാന വിഷയം അസംഘടിത മേഖലയിലുള്ള ഗൃഹ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ്. ഇവര്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഘട്ടം എന്ന നിലയിലാണ് എല്ലാ ഗൃഹ തൊഴിലാളികളെയും അസംഘടിത ബോര്‍ഡിന്റെ രജിസ്റ്റേഡ് അംഗങ്ങളാക്കുന്നത്. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ക്യാംപെയിനില്‍ പുതിയ രജിസ്‌ട്രേഷന്‍ കൂടാതെ നിലവിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക മെമ്പര്‍ ഷിപ്പ് തുക ഗഡുക്കളായി ഒടുക്കുന്നതിനുള്ള സംവിധാനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ മെമ്പര്‍ ഷിപ്പ് എത്രയും വേഗം സംസ്ഥാന ഓഫീസുമായി ബന്ധപ്പെട്ട് താമസം കൂടാതെ പുതുക്കുന്നതിനുള്ള സംവിധാനവും കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ഒരുക്കുന്നുണ്ട്. മാത്രവുമല്ല മേല്‍ സംവിധാനം ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ തൊഴിലാളികള്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ എളുപ്പത്തില്‍ നടത്തുവാനുള്ള സൗകര്യം എല്ലാ ജില്ലാ ബോര്‍ഡ് ഓഫീസുകളിലും നടപ്പിലാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ട്രേഡ് യൂണിയന്‍ നേതാക്കളുമായും തൊഴിലാളി പ്രതിനിധികളുമായും നടത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഈ രംഗത്തെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിനുള്ള ബില്ല് സംസ്ഥാന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഏജന്‍സികളെ ലൈസന്‍സിന്റെ പരിധിയില്‍ കൊണ്ടുവരുന്നതും തൊഴിലാളി/തൊഴിലുടമ ബന്ധം നിര്‍ബന്ധമായും കരാറിന്റെ പരിധിയില്‍ കൊണ്ടുവരുന്നതുമടക്കമുള്ള നടപടികള്‍ ഉടനെ തന്നെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതായിരിക്കും.

*ഇരിപ്പിട സൗകര്യം ഉറപ്പുവരുത്തല്‍*

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി വെച്ച ഒരു പ്രധാന നടപടിയായിരുന്നു തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിടങ്ങള്‍ ഉറപ്പാക്കുക എന്നത് 2018-ലെ KS&CE നിയമ ഭേദഗതി ഓര്‍ഡിനന്‍സ് വകുപ്പ് 21 (ബി) പ്രകാരം തൊഴിലാളികള്‍ക്ക് ജോലി സ്ഥലത്ത് ഇരിക്കുന്നതിനുളള ഇരിപ്പിട സൗകര്യം തൊഴിലുടമ ഏര്‍പ്പെടുത്തി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ആയതു പ്രകാരം ഇത് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും. ഇത് സംബന്ധിച്ച ഒരു ക്യാംപെയിന്‍ കൂടി നിലവിലെ സര്‍ക്കാര്‍ തുടക്കമിടുകയാണ്. അതിന് ശേഷം ഇതിന്റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളിലേക്കും തൊഴില്‍ വകുപ്പ് കടക്കുന്നതായിരിക്കും. ഇങ്ങിനെ സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടങ്ങളിലെ എല്ലാ അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിച്ചുവരുന്നു.

തൊഴിലിടങ്ങള്‍ കൂടുതല്‍ വനിതാ സൗഹൃദമാക്കുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. അതിനായി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (8 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (17 minutes ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (22 minutes ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (28 minutes ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (52 minutes ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (54 minutes ago)

KASARGOD ഞെട്ടലോടെ നാട്  (59 minutes ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (1 hour ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (1 hour ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (1 hour ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (1 hour ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (2 hours ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (2 hours ago)

Malayali Vartha Recommends