മീശ മുളക്കാൻ ആഗ്രഹിച്ച് നടന്ന മീശ മുളക്കാത്ത ആ ടീനേജിലേക്ക് 36 വർഷങ്ങൾക്കു ശേഷം ഞങ്ങൾ തിരിച്ചു പറക്കുകയാണ്; കോളേജ് ഡേയുടെ ആഘോഷം നടന്ന ആസ്റ്റേജിലേക്ക് വെറുതെ ഒന്ന് നോക്കണം; ഒരു ഹാഫ് ബോട്ടിൽ ആറു പേർ ആദ്യമായി നുണഞ്ഞ ഹോസ്റ്റലിന്റെ ബാത്ത്റൂം ഒന്ന് കാണണം; തടിച്ച പുസ്തകങ്ങൾ കണ്ട് പേടിച്ചു പോയ ആ ലൈബ്രറിയിലേക്ക് ഒന്ന് എത്തി നോക്കണം; ഓർമ്മകൾ പങ്കു വച്ച് നടൻ ഹരീഷ് പേരടി

മീശ മുളക്കാൻ ആഗ്രഹിച്ച് നടന്ന മീശ മുളക്കാത്ത ആ ടീനേജിലേക്ക് 36 വർഷങ്ങൾക്കു ശേഷം ഞങ്ങൾ തിരിച്ചു പറക്കുകയാണ്...ഇൻഡ്യൻ ഹിസ്റ്റ്റിയും വേൾഡ് ഹിസ്റ്ററിയും പഠിപ്പിച്ച വിനോദിനി ടീച്ചറുടെയും ശ്രീദേവി ടീച്ചറുടെയും ക്ലാസ്സുകൾ കേട്ട ആ C-1 ക്ലാസ്സിന്റെ അവസാന ബെഞ്ചിൽ ഒന്ന് അമർന്ന് ഇരിക്കണം ...ഓർമ്മകൾ പങ്കു വച്ച് നടൻ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മീശ മുളക്കാൻ ആഗ്രഹിച്ച് നടന്ന മീശ മുളക്കാത്ത ആ ടീനേജിലേക്ക് 36 വർഷങ്ങൾക്കു ശേഷം ഞങ്ങൾ തിരിച്ചു പറക്കുകയാണ്...
ഇൻഡ്യൻ ഹിസ്റ്റ്റിയും വേൾഡ് ഹിസ്റ്ററിയും പഠിപ്പിച്ച വിനോദിനി ടീച്ചറുടെയും ശ്രീദേവി ടീച്ചറുടെയും ക്ലാസ്സുകൾ കേട്ട ആ C-1 ക്ലാസ്സിന്റെ അവസാന ബെഞ്ചിൽ ഒന്ന് അമർന്ന് ഇരിക്കണം...മലയാള മീഡിയത്തിൽ നിന്നു വന്ന വിദ്യാർത്ഥിയായതിനാൽ ഇംഗ്ലീഷിലുള്ള ക്ലാസുകൾ മനസ്സിലാകാതെ ക്ലാസ് കട്ട് ചെയ്ത് പോയിരുന്ന മരച്ചുവട്ടിലും അമർന്നിരിക്കണം...
ചായ കുടിക്കാൻ പൈസയില്ലാതെ പച്ച വെള്ളം മാത്രം കുടിച്ചിരുന്ന ശ്രീധരേട്ടന്റെ കോളേജ് കാന്റീനിൽ അധികം അമരാതെ ഇരിക്കണം ..കാന്റിനിന്റെ പുറത്ത് ഒരു മുറത്തിൽ ഇരുപത് പൈസയുടെ സിസർ സിഗരറ്റ് വിറ്റിരുന്ന നായരേട്ടൻ ചാരിയിരുന്ന ആ തൂണിൽ ഒന്ന് ചാരിയിരിക്കണം..രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉറക്കെക്കേട്ട ആ കോളേജ് വരാന്തയിലൂടെ വെറുതെ നടക്കണം.....
കോളേജ് ഡേയുടെ ആഘോഷം നടന്ന ആസ്റ്റേജിലേക്ക് വെറുതെ ഒന്ന് നോക്കണം..ഒരു ഹാഫ് ബോട്ടിൽ ആറു പേർ ആദ്യമായി നുണഞ്ഞ ഹോസ്റ്റലിന്റെ ബാത്ത്റൂം ഒന്ന് കാണണം...തടിച്ച പുസ്തകങ്ങൾ കണ്ട് പേടിച്ചു പോയ ആലൈബ്രറിയി ലേക്ക് ഒന്ന് എത്തി നോക്കണം....ആരും പ്രേമിക്കി ല്ലെന്നറിഞ്ഞിട്ടും വായനോക്കിയിരുന്ന ആ മതിലുകളിൽ വീണ്ടും ഇരിക്കണം ...
തോറ്റവന്റെചരിത്രം ആദ്യം പഠിപ്പിച്ച പരീക്ഷയുടെ ഫലപ്രഖ്യാപനം വന്ന ആ നോട്ടീസ് ബോർഡിലേക്ക് സ്നേഹത്തോടെ നോക്കണം.... പ്രത്യേകിച്ച് ഒന്നും നേടാനില്ലെന്ന് കരുതുന്ന ആ ദിവസം എന്റെ ജീവിതത്തിലെ വലിയ സമ്പാദ്യമാകും ... കാരണം ഞാൻ തിരിച്ച് പറക്കുന്നത് മീശ മുളക്കാത്ത എന്റെ ടീനേജിലേക്കാണ് ...
https://www.facebook.com/Malayalivartha
























