നമ്പര്‍ 18 പോക്‌സോ കേസ്; അഞ്ജലി റീമാ ദേവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു; ഫോണുകള്‍ ഹാജരാക്കാൻ നിർദേശം

നമ്പര്‍ 18 പോക്‌സോ കേസില്‍ മൂന്നാം പ്രതി അഞ്ജലി റീമ ദേവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. വെള്ളിയാഴ്ച വീണ്ടും വരാന്‍ നിര്‍ദേശം നല്‍കിയ ക്രൈം ബ്രാഞ്ച് അഞ്ജലിയോട് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിരിക്കുകയാണ്.
ഇന്ന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്ത ശേഷമായിരുന്നു അഞ്ജലി അന്വേഷണ സംഘത്തിനു മുമ്ബാകെ ഹാജരായത്.അതേസമയം ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ പോക്‌സോ കോടതി നാളെ പരിഗണിക്കും.
https://www.facebook.com/Malayalivartha
























