കെഎസ്‌ആര്‍ടിസിയ്ക്കു വന്‍ തിരിച്ചടി; ഡീസല്‍ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികള്‍

കെഎസ്‌ആര്‍ടിസിയ്ക്കു വന്‍ തിരിച്ചടി.ഡീസല്‍ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികള്‍.ഡീസല്‍ വില ലീറ്ററിന് 21 രൂപ കൂട്ടി. കെഎസ്‌ആര്‍ടിസി ഒരു ലീറ്റര്‍ ഡീസലിന് നല്‍കേണ്ടത് 121.35 പൈസ . ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തില്‍പ്പെടുത്തിയാണ് കെഎസ്‌ആര്‍ടിസിയില്‍ അധിക വില ഈടാക്കുന്നത്. ഇതിനെതിരെ കെഎസ്‌ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം ലഭിച്ചിരുന്നില്ല.
അതേസമയം, ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്നത്. പ്രതിസന്ധികളിലൂടെ മാത്രം സഞ്ചരിക്കുന്ന കെ എസ് ആര്‍ ടി സിയെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ നടപടി കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്.
ദിവസം 50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെ എസ് ആര്‍ ടി സി. ഫെബ്രുവരിയില്‍ ഡീസലിന് 6.73. രൂപ കൂട്ടിയിരുന്നു. അമ്ബതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha