സഹോദരിയെ പ്രണയിച്ചതിന് ഇടുക്കിയില്‍ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി

ഇടുക്കിയില്‍ സഹോദരിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഇടുക്കി വണ്ടന്‍മേട് മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ സുഹൃത്തായ പ്രവീണ്‍കുമാര്‍ കൊലപ്പെടുത്തിയത്. മദ്യത്തില്‍ വിഷം കലര്‍ത്തയായിരുന്നു പ്രതി കൃത്യം നിര്‍വഹിച്ചത്. സംഭവത്തില്‍ പ്രവീണ്‍ കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. സംഭവ ദിവസം പകല്‍, കൊല്ലപ്പെട്ട രാജ്കുമാറും പ്രവീണ്‍കുമാറും, തമിഴ്‌നാട് അതിര്‍ത്തിയിലെ വന മേഖലയില്‍ എത്തുകയും മദ്യപിയ്ക്കുകയും ചെയ്തിരുന്നു.
ഇതിനിടെ പ്രവീണ്‍കുമാര്‍ മദ്യത്തില്‍ വിഷം കലര്‍ത്തി. അതിനിടെ, രാജ്കുമാറിനെ കാണാനില്ലെന്ന് കാണിച്ച്, വീട്ടുകാര്‍ വണ്ടന്‍മേട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, പ്രവീണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇയാള്‍ കുറ്റം സമ്മതിക്കുകയും തമിഴ്‌നാട് വന മേഖലയിലെ പാറപ്പുറത്ത് നിന്ന് രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. പൊലീസ് സംഘം പ്രതിയുമായി സംഭവ സ്ഥലത്ത് എത്തി തെളിവെടുത്തു. മൃതദേഹം കണ്ടെത്തിയ സ്ഥലം തമിഴ്‌നാട്ടിലായതിനാല്‍, അവിടുത്തെ പൊലീസാണ് മൃതദേഹം, പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ടുപോയത്.
https://www.facebook.com/Malayalivartha