ഞാന്‍ ഒരു ചാനലിന്റെയും അന്തിച്ചര്‍ച്ചയിലും അയാള്‍ക്കുവേണ്ടി വാദിച്ചിട്ടില്ല, അയാള്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഒരിടത്തും എഴുതിയിട്ടുമില്ല...., പറഞ്ഞിട്ടുമില്ല..,അവന്‍ അങ്ങനെ ചെയ്യുമോയെന്ന മാനസികാവസ്ഥയിലായിരുന്നു ഞാനുമന്ന്, തുറന്നു പറഞ്ഞ് സംവിധായകൻ രഞ്ജിത്ത്

ദിലീപുമായി ബന്ധപ്പെടുത്തി ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകൻ രഞ്ജിത്ത്."ഞാന്‍ ഒരു ചാനലിന്റെയും അന്തിച്ചര്‍ച്ചയില്‍ വന്നിരുന്ന് അയാള്‍ക്കുവേണ്ടി വാദിച്ചിട്ടില്ല. അയാള്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഒരിടത്തും എഴുതിയിട്ടുമില്ല, പറഞ്ഞിട്ടുമില്ല. ഇവിടെ പലരും പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ എനിക്കത് വിശ്വസിക്കാന്‍ ഇഷ്ടമല്ലായിരുന്നു. അവന്‍ അങ്ങനെ ചെയ്യുമോയെന്ന മാനസികാവസ്ഥയിലായിരുന്നു ഞാനുമന്ന് എന്ന് അദ്ദേഹം പറഞ്ഞു.
ഇയാളെ ജയിലില്‍ പോയി സന്ദര്‍ശിച്ചേക്കാമെന്നോര്‍ത്ത് ഒരു ദിവസം കുളിച്ച് ഒരുങ്ങി ഇറങ്ങിയതല്ല. ഞാന്‍ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു. നടന്‍ സുരേഷ് കൃഷ്ണയും ഒപ്പമുണ്ടായിരുന്നു. അദ്ദേഹമാണ് പറഞ്ഞത് പോകുന്ന വഴിക്ക് ആലുവ സബ്ജയിലിലുള്ള ദിലീപിനെ കാണണമെന്ന്. ഞാന്‍ കാറിലിരുന്നോളാം, കണ്ടിട്ട് വന്നോളൂവെന്ന് മറുപടി നല്‍കി.
എനിക്ക് കാണണമെന്ന് യാതൊരു വിചാരവുമുണ്ടായിരുന്നില്ല.സുരേഷ് അകത്തേക്കു പോവാന്‍ തുടങ്ങുമ്പോള്‍ രണ്ടു മൂന്നു പേര്‍ ക്യാമറയുമായി എന്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. അവരുടെ ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് ഞാനും പോയത്. എന്തുകൊണ്ടാണ് പുറത്തുനില്‍ക്കുന്നത്, അകത്തുപോകുന്നില്ലേ. എന്തും ചോദിക്കാമല്ലോ നിങ്ങള്‍ക്ക്. ഇതിനേക്കാള്‍ സുരക്ഷിതമായി നില്‍ക്കാന്‍ കഴിയുക അകത്താണെന്നു തോന്നിയതുകൊണ്ട് സുരേഷെ ഞാനും വരാമെന്നു പറഞ്ഞു.
പോയി ദിലീപിനോട് നമസ്കാരം പറഞ്ഞു, രണ്ടു വാക്ക് സംസാരിച്ചു. സുരേഷും ദിലീപും മാറിനിന്ന് സംസാരിച്ചു. ഞാനും ജയില്‍ സൂപ്രണ്ടും അദ്ദേഹത്തിന്റെ ടേബിളിലിരുന്ന് സംസാരിച്ചു. ആകെ 10 മിനുട്ട്.പുറത്തിറങ്ങിയിട്ട് ദിലീപ് നിരപരാധിയാണെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. അത് കോടതിയുടെ മുന്നിലുള്ള കാര്യമാണ്. ഇപ്പോഴും വാദം പൂര്‍ത്തിയായിട്ടില്ല.
അയാള്‍ പ്രതിയാണെങ്കില്‍ ശിക്ഷിക്കപ്പെടും. ഞാന്‍ ജയിലില്‍ പോയി എന്നത് ഹൈലൈറ്റ് ചെയ്തിട്ട് ഇന്നലെ നടന്നൊരു വലിയൊരു കാര്യത്തെ കൂട്ടിയോജിപ്പിക്കുന്നവരോട് പറയാനുള്ളത്, എന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട, ഞാന്‍ കുറേ കൊല്ലമായി, ഇതിലും വലിയ കാറ്റ് വന്നിട്ട് ഇളകിയിട്ടില്ല എന്നാണെന്നും രഞ്ജിത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha