Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

എല്ലാ ദിവസവും മീനും ഇറച്ചിയും വേണം! പോലീസിനോട് ആവശ്യപ്പെട്ടത് ആ ഒരു കാര്യം മാത്രം; മകന്‍ ഭക്ഷണം നല്‍കുന്നില്ലെന്ന് കാണിച്ച് മുമ്പ് പൊലീസില്‍ പരാതി നല്‍കിയത് ഹമീദ് തന്നെ, കൂട്ടക്കൊലക്കേസിൽ ഹമീദിനെ പിടികൂടിയ ശേഷവും പോലീസിനു മുന്നിൽ കൂസലില്ലാതെ ചോദ്യങ്ങൾക്കുത്തരം നൽകി! ഒരു വര്‍ഷമായി കുടുംബ വഴക്ക് നിലനിന്നിരുന്നു, വഴക്കിൽ പൊറുതിമുട്ടി ഫൈസൽ പുതിയ വീട്ടിലേക്ക് മാറാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നടന്നത് അരുംകൊല....

19 MARCH 2022 05:21 PM IST
മലയാളി വാര്‍ത്ത

തൊടുപുഴ ചീനിക്കുഴിയിൽ ഉറക്കത്തിലായിരുന്ന മകനേയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്തിയ ഹമീദ് കൊലകൾ നടത്തിയത് കൃത്യമായ ആസൂത്രിതത്തോടെയെന്ന് വ്യക്തമാക്കി പൊലീസ്. കൂട്ടക്കൊലയില്‍ പ്രതി ഹമീദിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറയുകയുണ്ടായി. ഒരു വര്‍ഷമായി കുടുംബ വഴക്ക് നിലനിന്നിരുന്നു.

എന്നാൽ ഇതിൻ്റെ ഭാഗമായി ഇന്നലെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞത്. വീട്ടുകാര്‍ ഉറങ്ങിക്കിടന്നപ്പോള്‍ പ്രതി പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ എറിഞ്ഞ് തീകൊളുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിക്കുകയുണ്ടായി.

കൂട്ടക്കൊലക്കേസിൽ ഹമീദിനെ പോലീസ് പിടികൂടിയ ശേഷവും പോലീസിനുമുന്നിൽ യാതൊരുവിധ കൂസലുമില്ലാതെ അയാൾ ചോദ്യങ്ങൾക്കുത്തരം നൽക്കുകയായിരുന്നു. തനിക്ക് എല്ലാ ദിവസവും മീനും ഇറച്ചിയും വേണമെന്നും, തനിക്ക് നന്നായി ജീവിക്കണമെന്നും ഹമീദ് പൊലീസിനോട് പറയുകയുണ്ടായി. ഭക്ഷണത്തെച്ചൊല്ലിയും മകനുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഹമീദിന്.

അതോടൊപ്പം തന്നെ ദിനവും ഇറച്ചിയോ മീനോ ഭക്ഷണത്തിൽ വേണമെന്ന നിർബന്ധമുണ്ടായിരുന്നെന്നാണ് അയാളുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മകന്‍ ഭക്ഷണം നല്‍കുന്നില്ലെന്ന് കാണിച്ച് ഹമീദ് മുമ്പ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതുകൂടാതെ തൻ്റെ പേരിലുള്ള സ്വത്തുക്കള്‍ രണ്ട് ആണ്‍മക്കള്‍ക്കായി വീതിച്ചു നൽകിയിരുന്നു. സംഭവം നടന്ന തറവാട് വീടും അതിനോട് ചേർന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. വാർധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥയെന്നാണ് ഹമീദ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മകൻ ഇത് പാലിച്ചില്ലെന്നും ഹമീദ് പൊലീസിനോടു പറയുകയുണ്ടായി.

 

ഹമീദിൻ്റെ ഭാര്യ നേരത്തെ തന്നെ മരിച്ചു. അതിനുശേഷം ഇയാൾ മറ്റൊരു സ്ത്രീക്കൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. അടുത്ത കാലത്ത് ഇയാൾ വീണ്ടും മകൻ്റെ അടുത്തേക്ക് എത്തുകയാണ് ചെയ്തത്. ഹമീദ് ഈദ് വീട്ടിലെത്തിയ ശേഷം നിരന്തരം വഴക്കായിരുന്നു എന്നും നാട്ടുകാർ പറയുകയുണ്ടായി. ദിവസേനയുള്ള വഴക്കു കാരണം സഹികെട്ട് ഫൈസൽ പുതുതായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹമീദ് ഫൈസലിനേയും കുടുംബത്തെയും ഊനടങ്കം ചുട്ടു കൊന്നത്.

മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്‌ന (14) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫൈസലിന് ചീനിക്കുഴിയിൽ പച്ചക്കറി വ്യാപാരമാണ്. മെഹർ പ്ലസ്ടുവിനും അസ്ന ഏഴാം ക്ലാസിലും പഠിക്കുകയാണ്. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗവും അടച്ചശേഷമായിരുന്നു ഹമീദ് കൂട്ടക്കൊല നടത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (6 minutes ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (11 minutes ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (34 minutes ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (47 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (52 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (9 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (12 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (13 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

Malayali Vartha Recommends