അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസ്; നടന്‍ ദിലീപിനെ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; സായ് ശങ്കറിനേയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ നശിപ്പിക്കാന്‍ നടന്‍ ദിലീപിനെ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോഴിക്കോട്ടെ ഫ്‌ളാറ്റിലായിരുന്നു ചോദ്യം ചെയ്യല്‍.പല ചോദ്യങ്ങള്‍ക്കും സൈബര്‍ വിദഗ്‌ദ്ധന്റെ ഭാര്യ എസയ്‌ക്ക് ഉത്തരം ഉണ്ടായിരുന്നില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് കൊച്ചിയില്‍ നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഫ്‌ളാറ്റിലെത്തിയത്. തുടര്‍ന്ന് രണ്ടര മണിക്കൂറിലേറെയാണ് സായ് ശങ്കറിന്റെ ഭാര്യ എസയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെങ്കിലും എസയ്‌ക്ക് പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.
സായ് ശങ്കറോട് ഇന്നലെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊറോണയാണെന്നു കാണിച്ച് ഇയാള്‍ ഹാജരാകാന്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെ ഫളാറ്റിലെത്തി എസയെ ചോദ്യം ചെയ്തത്. സായ് ശങ്കറിനെ കണ്ടിട്ട് 10 ദിവസമയെന്നാണ് ഭാര്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. സായ് ശങ്കറിനേയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
https://www.facebook.com/Malayalivartha