ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...

ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23കാരനായ യുവാവ് മരിച്ചു. 7 പേരെ അധികൃതർ രക്ഷപ്പെടുത്തി. ഇന്നലെ സമാഹീജിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
23കാരനെ ഉൾപ്പെടെ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന 8 പേരെയും രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വഴിയാണ് യുവാവ് മരിച്ചത്. സ്വദേശികളാണോ പ്രവാസികളാണോ ഇവർ എന്നത് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha