മലപ്പുറത്ത് പൊലീസ് പരിശോധനയില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍ അറസ്റ്റില്‍

മലപ്പുറം എടവണ്ണയിലെ വീട്ടില്‍ നടന്ന പൊലീസ് പരിശോധനയില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു.
200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തി്. വീട്ടുടമസ്ഥന്‍ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു.
വീടിന്റെ മുകള്‍ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിട്ടുണ്ടായിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. ആയുധങ്ങള്‍ അനധികൃതമായി സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്നു. ഇവ എവിടെ നിന്നാണ് എത്തിച്ചതെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
ഒലവക്കോട് പുതിയ പാലം പരിസരത്തുനിന്ന് വെടിയുണ്ടകളുമായി യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് അത്യാധുനിക തോക്കുകള്‍ ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം പിടികൂടുന്നതിലേക്ക് എത്തിയത്. പൊലീസ് നടത്തിയ വിശദ ചോദ്യം ചെയ്യലില്‍ യുവാക്കള്‍ എയര്‍ഗണ്‍ മലപ്പുറം എടവണ്ണയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍നിന്ന് വാങ്ങിയതാണെന്ന് പറഞ്ഞത്. തോക്കിന്റെ വിപണി വിലയും ഉപയോഗവും ശരിയാണോയെന്നറിയാന്‍ യുവാക്കള്‍ ഒരു വെടിയുണ്ട ആവശ്യപ്പെട്ടു. ഇയാള്‍ 600 രൂപയ്ക്ക് ഒരു വെടിയുണ്ട യുവാക്കള്‍ക്ക് കൈമാറി. ഇതുമായി വില പരിശോധനക്ക് പാലക്കാട് എത്തിയപ്പോഴാണ് യുവാക്കള്‍ പൊലീസ് പിടിയിലാകുന്നത്.
"
https://www.facebook.com/Malayalivartha