പീച്ചി പൊലീസ് സ്റ്റേഷനില്‍ ഹോട്ടലുടമയുടെ മകനെയും ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിച്ച ഇന്‍സ്‌പെക്ടറിന് സസ്‌പെന്‍ഷന്‍

പീച്ചി പൊലീസ് സ്റ്റേഷനില്‍ ഹോട്ടലുടമയുടെ മകനെയും ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിച്ച ഇന്‍സ്‌പെക്ടറിനെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ദക്ഷിണമേഖലാ ഐ.ജി എസ്. ശ്യാംസുന്ദറാണ് സസ്പെന്‍ഡ് ചെയ്തത്.
രതീഷ് പീച്ചി എസ്.ഐയായിരിക്കെയാണ് മര്‍ദ്ദനമുണ്ടായത്. സി.ഐയായി സ്ഥാനക്കയറ്റം ലഭിച്ച രതീഷ് എറണാകുളം കടവന്ത്രയില്‍ ക്രമസമാധാന ചുമതലയിലായിരുന്നു. മര്‍ദ്ദന ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിട്ടുണ്ടായിരുന്നു. മര്‍ദ്ദനത്തിലെടുത്ത രണ്ട് കേസുകള്‍ മണ്ണുത്തി എസ്.എച്ച്.ഒ അന്വേഷിക്കുകയാണ്.
രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും എട്ട് മാസമായിട്ടും മറുപടി കൊടുത്തില്ല. ഐ.ജി വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. ഇനി കാത്തിരിക്കേണ്ടെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നടപടിയുണ്ടായത്.
https://www.facebook.com/Malayalivartha