ഈ രാശിക്കാര്‍ക്ക് ഇന്ന് മഹാഭാഗ്യം!

മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം):
വിശ്വസ്ഥരായ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി പുരോഗതിയും ദാമ്പത്യത്തില്‍ ഐക്യവും ഉണ്ടാകും. ശത്രുക്കളുടെ നീക്കങ്ങള്‍ പരാജയപ്പെടും. എല്ലാ കാര്യങ്ങളിലും മികച്ച വിജയം കൈവരിക്കും.
ഇടവം രാശി (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ജീവിതത്തില്‍ ചില പ്രധാന തിരിച്ചറിവുകള്‍ നല്‍കുന്ന അനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. ചെറിയ രോഗലക്ഷണങ്ങള്‍ പോലും അവഗണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം):
ദാമ്പത്യജീവിതത്തില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കും. സല്‍പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതാണ്. സമ്മാനങ്ങള്‍ ലഭിക്കാനും പ്രണയബന്ധങ്ങള്‍ സഫലമാകാനും സാധ്യതയുണ്ട്.
കര്‍ക്കിടകം രാശി (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
അനാരോഗ്യകരമായ ബന്ധങ്ങള്‍ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത് പരസ്പരം അകല്‍ച്ചയ്ക്ക് കാരണമാവാം. ധനനഷ്ടം, മാനസിക ബുദ്ധിമുട്ടുകള്‍, കാര്യതടസ്സങ്ങള്‍ എന്നിവ വരാന്‍ സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം):
പ്രിയപ്പെട്ടവരുമായി ഒത്തുകൂടാനും ഇഷ്ടവിഭവങ്ങള്‍ ആസ്വദിക്കാനും അവസരം ലഭിക്കും. ജീവിതത്തിലെ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനും അതില്‍ വിജയം കൈവരിക്കാനും സാധ്യതയുണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
അപ്രതീക്ഷിതമായ ധനനേട്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആഭരണങ്ങളും അലങ്കാര വസ്തുക്കളും ലഭിച്ചേക്കാം. പുതിയ ബിസിനസ്സ് കരാറുകളില്‍ ഏര്‍പ്പെടുകയും അതില്‍ വിജയം കൈവരിക്കുകയും ചെയ്യും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം):
സാമ്പത്തിക ഇടപാടുകളില്‍ അതീവ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. ശ്രദ്ധക്കുറവ് വലിയ നഷ്ടങ്ങള്‍ക്ക് വഴിവെച്ചേക്കാം. കാര്യതടസ്സങ്ങള്‍ ഉണ്ടാകാനും ശത്രുക്കളാല്‍ ബുദ്ധിമുട്ടുകള്‍ വരാനും സാധ്യതയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട):
കുടുംബത്തില്‍ ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഉദരരോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം):
തൊഴില്‍പരമായ കാര്യങ്ങളില്‍ വിജയം കൈവരിക്കും. ധനനേട്ടവും കുടുംബാംഗങ്ങളുമായി ഒത്തുചേരലും മനഃസന്തോഷം നല്‍കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പുതിയ പ്രോജക്റ്റുകള്‍ ലഭിക്കും. ദാമ്പത്യ ബന്ധത്തില്‍ വിശ്വാസം വര്‍ദ്ധിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ദാമ്പത്യത്തില്‍ ഐക്യം നിലനിര്‍ത്താന്‍ സാധിക്കും. രോഗപീഡകളില്‍ നിന്ന് മോചനം ലഭിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സാമ്പത്തികമായി ഉന്നതി കൈവരിക്കാന്‍ സാധിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍ഭാഗം):
മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത വേണം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി):
തൊഴില്‍പരമായ ക്ലേശങ്ങളും മാനസിക ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ വാക്കുകളില്‍ സൂക്ഷ്മത പാലിക്കുക. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
"
https://www.facebook.com/Malayalivartha