ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു.... സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 25,100 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് നിഫ്റ്റി. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയിലുള്ള ശുഭാപ്തി വിശ്വാസവുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ആക്സിസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ആന്റ്ടി, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഏകദേശം ഈ ഓഹരികള്‍ രണ്ടുശതമാനം വരെയാണ് ഉയര്‍ന്നത്. അതേസമയം ബജാജ് ഫിനാന്‍സ്, ടൈറ്റന്‍ കമ്പനി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.
അതേസമയം ഡോളറിനെതിരെ മൂല്യത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. നിലവില്‍ 88.04 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം .
"
https://www.facebook.com/Malayalivartha