നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഏറ്റവും കൂടുതൽ ആളുകൾ യാത്രക്കായിട്ട് ആശ്രയിക്കുന്നതാണ് ഇന്ത്യൻ റെയിൽ വെ . ദിവസവും നിരവധി ആളുകളാണ് ചെറിയ യാത്രകൾക്കും വലിയ യാത്രകൾക്കും ട്രെയിനിനെ ആശ്രയിക്കുന്നത് . പക്ഷെ എപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ടിക്കറ്റ് ലഭിക്കാതെ വരുന്നത് .
ഉത്സവ സീസൺ ആരംഭിച്ചാൽ പിന്നെ ട്രെയിൻ ടിക്കറ്റുകൾക്കായുള്ള തിരക്കും കൂടും. പലപ്പോഴും നിങ്ങൾ എത്ര ശ്രമിച്ചാലും, എത്ര വേഗത്തിൽ വൈഫൈ ഇൻസ്റ്റാൾ ചെയ്താലും, IRCTC ആപ്പിന് അനക്കമൊന്നും കാണില്ല.
ഒടുവിൽ ബഫറിംഗ് കഴിയുമ്പോൾ സീറ്റുകളുടെ ക്വാട്ട നിറയും. നിരാശപ്പെടുകയല്ലാതെ മറ്റൊരു മാർഗവുമില്ല. ഒരു പരിഹാരവുമില്ല.എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും. അതായിത് ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും. ഇതിനായി IRCTC ഒരു പുതിയ ക്രമീകരണം കൊണ്ടുവന്നിട്ടുണ്ട്. 2025 ഒക്ടോബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. ഈ തീയതി മുതൽ,
ട്രെയിൻ റിസർവേഷൻ തുറന്നതിന് ശേഷമുള്ള ആദ്യത്തെ 15 മിനിറ്റ് സാധാരണ ഉപയോക്താക്കൾക്ക് IRCTC വെബ്‌സൈറ്റിലോ ആപ്പിലോ ലഭിക്കും.അതായത് അംഗീകൃത ഏജന്റുമാർക്ക് ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. എന്നാൽ ഈ സംവിധാനത്തിന് ഒരു അടിസ്ഥാനമുണ്ട്.സാധാരണ ഉപയോക്താക്കൾ 15 മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് IRCTC വെബ്‌സൈറ്റിലോ ആപ്പിലോ ആധാർ ലിങ്ക് ചെയ്യേണ്ടതുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് തത്കാൽ ടിക്കറ്റ് ബുക്കിംഗിന് നടപ്പിലാക്കിയ അതേ പ്രക്രിയയാണിത്. ഇനി ഈ അവസരം ജനറൽ ടിക്കറ്റുകൾക്കും ലഭ്യമാകും.
ജനറൽ ടിക്കറ്റ് എന്നാൽ സ്ലീപ്പർ മുതൽ ഫസ്റ്റ് എസി വരെയുള്ള ടിക്കറ്റുകൾ എന്നാണ് അർത്ഥമാക്കുന്നത്. എന്നിരുന്നാലും, തത്കാൽ ടിക്കറ്റുകളിൽ, 15 ന് പകരം 30 മിനിറ്റാണ് സമയം. എസി ക്ലാസിന്, ഈ സമയം രാവിലെ 10:00 മുതൽ രാവിലെ 10:30 വരെയും നോൺ-എസി ക്ലാസിന്, രാവിലെ 11:00 മുതൽ രാവിലെ 11:30 വരെയുമാണ്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ആ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവും .
https://www.facebook.com/Malayalivartha