Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയുടെ മൃതദേഹം കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി.. ഭാര്യയെയും മകനെയും കാണാനില്ലെന്നും കുടുംബം.. പകരം..അന്വേഷണം തുടങ്ങി..


കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായി വീട്ടമ്മ മരിച്ച സംഭവം..ബന്ധുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..അനസ്‌തേഷ്യ നല്‍കിയതിലെ പാകപ്പിഴയും, അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലും വീഴ്ച..


മഹിമ നമ്പ്യാര്‍ക്ക് പറ്റിയത്..അപകടത്തില്‍ മുഖം പൂര്‍ണമായും തകര്‍ന്നു, . 20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്‌സ് ആയിപ്പോയിരുന്നു...സംവിധായകന്റെ വെളിപ്പെടുത്തൽ..


ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത..


ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...

ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

16 SEPTEMBER 2025 07:15 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല് പിന്നിട്ട് കേരളം. ഹീമോഫീലിയ ബാധിതയായ ഒരു സ്ത്രീക്ക് രാജ്യത്ത് തന്നെ ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി. തൃശൂര്‍ നിന്നുള്ള 32 വയസുകാരിയ്ക്കാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയത്. വിശദമായ വിലയിരുത്തലിനും കൗണ്‍സിലിംഗിനും ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ ആരംഭിച്ചത്.

ഹീമോഫീലിയ ചികിത്സയില്‍ കേരളം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹീമോഫീലിയ ചികിത്സയില്‍ രക്തസ്രാവം തടയുന്ന നൂതന ചികിത്സയായ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് രാജ്യത്ത് ആദ്യമായി കേരളം ആരംഭിച്ചിരുന്നു. ഹീമോഫീലിയ രോഗികളില്‍ ഇത് വിസ്മയകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. രാജ്യത്ത് ആദ്യമായി സ്ത്രീകളിലെ രക്തസ്രാവം ചികിത്സിക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കിയതും 2025-ല്‍ കേരളമാണ്. ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുന്ന സ്ത്രീ ക്ലിനിക്കുകള്‍ വഴി സ്ത്രീകളിലെ അമിത രക്തസ്രാവം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ പ്രത്യേക പരിപാടിയും സര്‍ക്കാര്‍ തയാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

രക്തത്തിലെ ക്ലോട്ടിംഗ് ഫാക്ടറുകളുടെ അഭാവം മൂലം ഉണ്ടാകുന്ന ഒരു പാരമ്പര്യ ജനിതക രോഗമാണ് ഹീമോഫീലിയ. അനിയന്ത്രിതമായ രക്തസ്രാവമാണ് ഇതിന്റെ പ്രധാന ലക്ഷണം. മനുഷ്യ ശരീരത്തിലെ X ക്രോമോസോമിലുണ്ടാകുന്ന ജനിതക തകരാറ് കാരണം ഉണ്ടാകുന്ന രോഗമായതിനാല്‍ ഇത് സാധാരണയായി എല്ലായ്പ്പോഴും പുരുഷന്മാരെയാണ് ബാധിക്കുന്നത്. സ്ത്രീകള്‍ ഇതിന്റെ വാഹകര്‍ (carriers) മാത്രമാണ്. സ്ത്രീക്ക് ഹീമോഫീലിയ രോഗം ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സിവിയര്‍ ഹീമോഫീലിയ രോഗികളില്‍ മാത്രം കണ്ടു വരുന്ന ഗുരുതരമായ അവസ്ഥയായായ ഫാക്ടര്‍ VIII ലെവല്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നു ഈ രോഗിക്ക് ഉണ്ടായിരുന്നത്. ആരംഭത്തില്‍ വോണ്‍ വില്ലിബ്രാന്‍ഡ് രോഗമാണെന്ന് കരുതിയാണ് ചികിത്സിച്ചിരുന്നത്. പലതവണയുള്ള രക്ത പരിശോധനയ്ക്ക് ശേഷമാണ് ഇത് ഹീമോഫീലിയ എ രോഗം ആണെന്ന് കൃത്യമായി കണ്ടെത്തിയത്. അനിയന്ത്രിതമായ രക്തസ്രാവം കാരണം അവരുടെ അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്യേണ്ടതായി വന്നു. കൂടാതെ ദീര്‍ഘകാലമായി ഹോര്‍മോണ്‍ ചികിത്സയിലുമാണ്. ആവര്‍ത്തിച്ചുള്ള രക്തസ്രാവവും സങ്കീര്‍ണമായ സന്ധി വൈകല്യങ്ങളും കാരണം കഠിനമായ വേദനയാണ് ഇവര്‍ക്ക് അനുഭവിക്കേണ്ടി വന്നത്. അതില്‍ നിന്നാണ് ഇപ്പോള്‍ മോചനമായിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ അശാധാര പദ്ധതിയിലൂടെയാണ് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുള്ളത്. രാജ്യത്ത് ആദ്യമായി എമിസിസുമാബ് മരുന്ന് 18 വയസിന് താഴെയുള്ള മുഴുവന്‍ രോഗികള്‍ക്കും നല്‍കിയത് കേരളമാണ്. രക്തസ്രാവവും ആശുപത്രി സന്ദര്‍ശനങ്ങളും ഗണ്യമായി കുറയ്ക്കുന്നതിനും ഈ നൂതന ചികിത്സയിലൂടെ സാധിച്ചു. സംസ്ഥാനത്ത് 500ല്‍ അധികം രോഗികള്‍ക്ക് ആശാധാര പദ്ധതിയിലൂടെ എമിസിസുമാബ് ചികിത്സ നല്‍കി വരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28, 29, 30 തീയതികളിൽ ബാങ്ക് പണിമുടക്ക്.; ജീവനക്കാരുടെ തീരുമാനത്തിൽ കടുത്ത നടപടിയുമായി കേന്ദ്രം  (5 minutes ago)

സഹോദരനയച്ച അവസാന മെസ്സേജ്..  (5 minutes ago)

ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (12 minutes ago)

ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം; മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി അമ്മ  (19 minutes ago)

Liposuction-surgery പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും  (26 minutes ago)

രാധയ്ക്ക് സ്വർണ്ണത്തോട് ഭ്രമം!! സഹോ​ദരങ്ങൾ പിച്ചിക്കീറാൻ ഇട്ട് കൊടുത്തത് ആ സ്വർണ്ണഭ്രാന്തിൽ 46കോടിയല്ല യഥാർത്ഥ വില്ലൻ  (30 minutes ago)

മഹിമ നമ്പ്യാര്‍ക്ക് സംഭവിച്ചത്..!  (37 minutes ago)

5 ദിവസം ബാങ്ക് തുറക്കില്ല 26 മുതൽ 30 വരെ അടഞ്ഞുകിടക്കും കാരണം ഇങ്ങനെ.. ബാങ്കിലേക്ക് ഓടി ജനം..! 72 മണിക്കൂറിനുള്ളിൽ  (58 minutes ago)

മഴയുടെ സംഹാരതാണ്ഡവം  (1 hour ago)

ഇന്ത്യൻ ഭാരോദ്വഹനത്തിന് ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും മെഡൽ... വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ  (2 hours ago)

ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...  (2 hours ago)

മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ... ആശംസകളുമായി സിനിമാലോകം  (3 hours ago)

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി  (3 hours ago)

  കെ.എസ്.ആർ.ടി.സി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് മന്ത്രി സി.പി.ജോൺ  (4 hours ago)

ഇനി മുതൽ ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ തുണ പോർട്ടൽ വഴി സമർപ്പിക്കാം  (4 hours ago)

Malayali Vartha Recommends