സുധാകരന് ദേ കിടക്കുന്നു... ഈ അവസരത്തില്‍ ശശിതരൂരിനേയും സീതാറാം യെച്ചൂരിയേയും സോണിയാ ജീ വിലക്കില്ല; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂര്‍; വിലക്കിയാല്‍ സോണിയാ ഗാന്ധിയുമായി ആലോചിച്ച് തീരുമാനിക്കും

കോണ്‍ഗ്രസ് പ്രസിഡന്റ് കെ. സുധാകരന് കനത്ത തിരിച്ചടി നല്‍കി ശശി തരൂര്‍ എംപി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കുന്നതിനു പാര്‍ട്ടിയുടെ വിലക്കില്ലെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആരും എന്നെ വിലക്കിയിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്. അതില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടണം എന്നും തരൂര്‍ പറഞ്ഞു. വിലക്കിയാല്‍ സോണിയാ ഗാന്ധിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ അവസ്ഥയില്‍ ശശീ തരൂരിനെ സോണിയാ ഗാന്ധി വെറുപ്പിക്കില്ല. രണ്ടാമത് ദേശീയ തലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആ നിലയ്ക്ക് സീതാറാം യെച്ചൂരിയെ സോണിയാ ഗാന്ധി വെറുപ്പിക്കില്ല. ശശി തരൂരിന് അതും നന്നായി അറിയാം.
ഇതോടെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കിയതായി അറിയില്ലെന്ന ശശി തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. വിലക്ക് ഏര്‍പ്പെടുത്തിയതായി കെ സുധാകരന്‍ മാധ്യമങ്ങളോട് വിശദീകരിച്ച ശേഷം തരൂര്‍ നടത്തിയ പ്രതികരണം ശരിയായില്ലെന്ന നിലപാടിലാണ് നേതൃത്വം. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ശശി തരൂര്‍ സെമിനാറില്‍ പങ്കെടുത്താല്‍ കെ.പി.സി.സി ഹൈക്കമാന്‍ഡിനെ സമീപിച്ചേക്കും.
ശശി തരൂരിനെയും കെ വി തോമസിനെയുമാണ് സെമിനാറുകളിലേക്ക് സിപിഎം ക്ഷണിച്ചിരുന്നത്. കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ പോര് നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കെ.പി.സി.സി വിലയിരുത്തല്‍. ഇതോടെ നേതാക്കള്‍ പങ്കെടുക്കുന്നത് വിലക്കാന്‍ തീരുമാനിച്ചു. കെ.പി.സി.സി പ്രസിഡന്റ് തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ താനിതൊന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലായിരുന്നു തരൂര്‍. ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ച നടത്തണമെന്നും തരൂര്‍ പ്രതികരിച്ചു.
തരൂരിന്റെ നീക്കത്തില്‍ കെ.പി.സി.സി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. നേരത്തെ കെ റെയിലിന് എതിരായ നിവേദനത്തില്‍ ഒപ്പ് വെയ്ക്കാതെ തരൂര്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. പിന്നീട് പാര്‍ട്ടി നിലപാടിനൊപ്പമാണെന്ന് വിശദീകരിച്ച് വിവാദം അവസാനിപ്പിക്കുകയായിരുന്നു. വിലക്കുള്ളതായി കെ.പി.സി.സി അധ്യക്ഷന്‍ പരസ്യമായി പറഞ്ഞതിനാല്‍ ഇനി തരൂര്‍ സി.പി.എം സെമിനാറില്‍ പങ്കെടുത്താല്‍ അത് നേതൃത്വത്തിന് തിരിച്ചടിയാവും. അതിനാല്‍ തരൂരിനെ തടയാനുള്ള നീക്കമാവും വരും ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വം നടത്തുക.
ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ ശശി തരൂര്‍ എംപി, കെ.വി.തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ശക്തമായ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സിപിഎം വേദികളിലെ കോണ്‍ഗ്രസ് സാന്നിധ്യം ജനങ്ങള്‍ക്കു തെറ്റായ സന്ദേശം നല്‍കുമെന്നാണു കെപിസിസി നേതൃത്വം കരുതുന്നത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ പങ്കെടുക്കരുതെന്ന് എംപിമാരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ വിലക്കുണ്ടെന്നു പറഞ്ഞു കോണ്‍ഗ്രസ് നേതാക്കള്‍ പിന്മാറിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍നിന്ന് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ പിന്‍മാറുകയും ചെയ്തിരുന്നു. ഇതിനിടയ്ക്കാണ് ശശി തരൂരിന്റെ ഒറ്റയാന്‍ പോരാട്ടം.
https://www.facebook.com/Malayalivartha