കിരീട പോരാട്ടം ഇന്ന്! ലക്ഷങ്ങളുടെ വികാരവുമായി കൊമ്പന്മാർ കളത്തിലേക്ക്..... ഐഎസ്‌എല്‍ 2022 സീസണിലെ കലാശക്കൊട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും; മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടം, മഞ്ഞയിൽ നിറഞ്ഞ് കേരളം, ബാക്കി ഗാലറിയിൽ....
മലയാളി ഫുട്ബാൾ ആരാധകരുടെ ആവേശം നിറയുന്ന പൂരക്കാഴ്ചകളുമായി ഗാല്ലറി കൊമ്പന്മാർ ഇന്നിറങ്ങും. കിരീട പോരാട്ടം ഇന്ന്. ഐഎസ്‌എല്‍ 2022 സീസണിലെ കലാശക്കൊട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ് എന്നതും ശ്രദ്ധേയമാണ്.
നീണ്ട നാല് സീസണുകളുടെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കാലത്തിലേക്ക് ഇറങ്ങുന്നത്.2014- 2016 സീസണുകളിൽ പ്രവേശിച്ചെങ്കിലും കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍, സൂപ്പര്‍ താരങ്ങളായ അഡ്രിയാന്‍ ലൂണയും സഹല്‍ അബ്ദുല്‍ സമദും ഇന്ന് ബ്ലാസ്റ്റേഴ്‌സിനായി കളിച്ചേക്കില്ല. ഗോവയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം നടക്കുക.
അതോടൊപ്പം തന്നെ കിരീട പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി അണിയാനാവില്ല. ഫൈനലിലെ എതിരാളികളായ ഹൈദരാബാദിനായിരിക്കും മഞ്ഞ ജഴ്സി ലഭിക്കുക. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാൻ സാധിക്കും. ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ കളത്തില്‍ കറുപ്പില്‍ നീലവരകളുള്ള ജേഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക.
സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് എത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തിയിരിക്കുകയാണ്. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളി വീതം ജയിച്ചു.
അതേസമയം, ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കുമെന്ന് ആരാധകർ അടിയുറച്ച് വിശ്വസിക്കുന്നു. ആരാധകരുടെ സിശ്വാസം കാക്കാൻ ഇവാൻ വുകോമാ നോവിച്ചിന്റെ സ്വന്തം സംഘം ഇന്ന് മഡ്ഗാവിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ ഇന്ന് ഇറങ്ങും..
https://www.facebook.com/Malayalivartha