Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ജയില്‍ സന്ദര്‍ശനത്തിന് മുന്‍കൂര്‍ അപേക്ഷ നല്‍കി അനുമതി വാങ്ങണമെന്ന് ആണ് നിയമം എന്നിരിക്കെ എങ്ങനെയാണ് സന്ദര്‍ശനം യാദൃശ്ചികമാകുന്നത്! ജയിൽ കണ്ട് നീലകണ്ഠന്റെ കൊട്ടാരമെന്ന് കരുതി യാദൃശ്ചികമായി കേറിയതാ... രഞ്ജിതിനെതിരെ രൂക്ഷ വിമര്‍ശനം

20 MARCH 2022 10:52 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ ജയിലിൽ സന്ദർശനത്തിന് പോയ സംഭവത്തെകുറിച്ച് സംവിധായകന്‍ രഞ്ജിത് തുറന്ന് പറച്ചിലുമായി എത്തിയത്.
താന്‍ അന്ന് ദിലീപ് നിരപരാധിയാണെന്നൊന്നും പറഞ്ഞിട്ടില്ലെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തിരുന്നു. ദിലീപിന് വേണ്ടി താന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയില്‍ പങ്കെടുത്ത് വാദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപിനോട് അധികം സംസാരിച്ചില്ലെന്നും സുരേഷ് കൃഷ്ണയും ദിലീപും മാറി നിന്ന് പത്ത് മിനുട്ട് സംസാരിച്ചെന്നും രഞ്ജിത് പറഞ്ഞിരുന്നു. 2017 ലാണ് ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞത്. രഞ്ജിതിനെ കൂടാതെ ജയറാം, സുരേഷ് കുമാര്‍, കൊല്ലം തുളസി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്.

എന്നാലിപ്പോഴിതാ രഞ്ജിതിന്റെ പരാമര്‍ശത്തില്‍ പരക്കെ വിമര്‍ശനം ഉയരുകയാണ്. യാദൃശ്ചികമായി പോയി കാണാവുന്ന ഇടമല്ല ജയില്‍ എന്നിരിക്കെയാണ് രഞ്ജിതിനെതിരെ വിമര്‍ശനം കടുക്കുന്നത്. ജയില്‍ സന്ദര്‍ശനത്തിന് മുന്‍കൂര്‍ അപേക്ഷ നല്‍കി അനുമതി വാങ്ങണമെന്ന് ആണ് നിയമം എന്നിരിക്കെ എങ്ങനെയാണ് സന്ദര്‍ശനം യാദൃശ്ചികമാകുന്നത് എന്നായിരുന്നു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്‍ ചോദിക്കുന്നത്. ഒന്നുകില്‍ രഞ്ജിത് നേരത്തേ അനുമതി വാങ്ങിച്ചിട്ടുണ്ടായിരിക്കാം എന്നും അല്ലെങ്കില്‍ രഞ്ജിത്തിനെ ജയില്‍ ഉദ്യോസ്ഥര്‍ വഴിവിട്ട് സഹായിച്ച് കാണുമെന്നുമാണ് റെജിമോന്‍ കുട്ടപ്പന്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. വിഷയത്തില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ കുമാറും രംഗത്തെത്തി.

കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് സിനിമാവശ്യങ്ങളുമായി വരുമ്പോള്‍ പെട്ടന്ന് ഇന്നേ വരെ പോയിട്ടില്ലാത്ത കാക്കനാട് ജയിലില്‍ ഒന്ന് കേറാന്‍ സുഹൃത്തിനൊപ്പം തീരുമാനിക്കുക. സൂപ്രണ്ടിനെ കണ്ട് പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുക. അപ്പോള്‍ അതുവഴി വന്ന ദിലീപിനെ കണ്ട് ഒന്ന് സംസാരിക്കുക. ഇതാണ് നിങ്ങ പറഞ്ഞ യാദൃച്ഛികത എന്നാണ് അരുണ്‍ കുമാര്‍ പറഞ്ഞത്. പ്രിയ രഞ്ജിത്, അന്ന് നിങ്ങള്‍ മലയാള സിനിമ സംവിധായകനായിരുന്നു. ഇടതുപക്ഷം വീണ്ടും വരുമെന്നോ ഈ കഥ ഇങ്ങനെ പരിണമിക്കുമെന്നോ നിങ്ങള്‍ക്ക് നിശ്ചയമില്ലായിരുന്നു. അധികാരമുള്ളവര്‍ക്കൊപ്പം നില്‍ക്കേണ്ടി വരുന്നതിന്റെ അവസ്ഥ മനസ്സിലാക്കാം.

ന്യായീകരിച്ച് തള്ളി മറിക്കരുത്, എന്ന് പറഞ്ഞാണ് അരുണ്‍ കുമാര്‍ രഞ്ജിതിന്റെ നിലപാടിനെ വിമര്‍ശിക്കുന്നത്. ശരിയാ. തുലാവര്‍ഷ രാത്രിയിലെ വഴിയാത്രയ്ക്കിടെ ജയില് കണ്ടപ്പോള്‍ മംഗലശ്ശേരി നീലകണ്ഠന്റെ കൊട്ടാരമാണെന്ന് തെറ്റിദ്ധരിച്ചതാണെന്ന് പറഞ്ഞ് പരിഹസിച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ കെ എ ഷാജി പറയുന്നത്. അകത്ത് കയറിയിട്ടും ജയിലാണെന്ന് മനസ്സിലായില്ല. ഇങ്ങളെ പ്രണ്ട് പേട്ടന്‍ അകത്തുണ്ട്, കണ്ടിട്ട് പോകിന്‍ എന്നാരോ പറഞ്ഞു. പോയി കണ്ടു. മീശ പിരിച്ച് ഒന്നു പേടിപ്പിക്കുകേം ചെയ്തു. അയിനാണ്, കെ എ ഷാജി ഫേസ്ബുക്കില്‍ പറഞ്ഞു. സമാനമായി നിരവധി പേരാണ് രഞ്ജിതിന്റെ വിശദീകരണത്തിനെതിരെ രംഗത്തെത്തിയത്. ഐ എഫ് എഫ് കെ ഉദ്ഘാടന ചടങ്ങില്‍ അതിജീവിത പങ്കെടുത്തതിന് പിന്നാലെയാണ് രഞ്ജിതിന്റെ ഇരട്ട നിലപാട് ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയത്. ചടങ്ങിലേക്ക് പോരാട്ടത്തിന്റെ പെണ്‍ പ്രതീകം എന്ന് വിശേഷിപ്പിച്ചാണ് രഞ്ജിത് അതിജീവിതയെ വേദിയിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ദിലീപ് കേസില്‍ അറസ്റ്റിലായ സമയത്ത് രഞ്ജിത് ജയിലില്‍ പോയ കണ്ട സംഭവം താരതമ്യപ്പെടുത്തി കാലത്തിന്റെ കാവ്യനീതിയെന്ന തരത്തില്‍ പലരും പറഞ്ഞിരുന്നു. എന്നാല്‍ ജയിലില്‍ ദിലീപിനെ കണ്ടത് യാദൃശ്ചികമായാണെന്ന് രഞ്ജിത് പറഞ്ഞിരുന്നു. ഒരു യാത്രയ്ക്കിടെ നടന്‍ സുരേഷ് കൃഷ്ണ ജയിലില്‍ പോയപ്പോള്‍ അദ്ദേഹത്തിനൊപ്പം പോയി എന്നാണ് രഞ്ജിത് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends