Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...

ഗർഭിണിയായ ആദ്യ ഭാര്യ ജീവനൊടുക്കി.... ദിലീപിന്റെ അന്തകനായി എല്ലാം മാറ്റിമറിച്ച് ഹണീട്രാപ് വിരുതൻ സായി ശങ്കറിന്റെ രംഗപ്രവേശം; കേസില്‍ നിർണ്ണായക തെളിവായി മാറിയേക്കാമായിരുന്നു ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് കോഴിക്കോട് സ്വദേശിയും സൈബർ വിദഗ്ധനുമായ സായ് ശങ്കർ തന്നെയാണെന്ന നിഗമനത്തിൽ പോലീസ്, എല്ലാ പഴുതും ഇനി അടയും....

20 MARCH 2022 01:34 PM IST
മലയാളി വാര്‍ത്ത

കേരളജനതയാകെ ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന പ്രധാനകേസുകളിലൊന്നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. കേസില്‍ പള്‍സര്‍ സുനി അടക്കമുളള പ്രതികള്‍ പിടിയിലായി. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി കൊട്ടേഷന്‍ നല്‍കി എന്ന കുറ്റം ചുമത്തി നടന്‍ ദിലീപും കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയുണ്ടായി. കേവലം കേട്ട് കേൾവി മാത്രമുള്ള കാര്യങ്ങളാണ് ഈ കേസ് തുടങ്ങിയത് മുതൽ കേരള ജനത കാണാൻ തുടങ്ങിയത്. വര്‍ഷങ്ങള്‍ ഏറെ പിന്നിടിമ്പോഴും വാദപ്രതിവാദങ്ങള്‍ വാശി ചോരാതെ കോടതി മുറികളില്‍ പ്രതിധ്വനിക്കുകയാണ്.

വിചാരണയുടെ അന്തിമഘട്ടത്തിലേക്ക് കടന്ന വേളയിലാണ് നടന്‍ ദിലീപിനെതിരെ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകളും തെളിവുകളുമായി രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞത്. ഇതിനെയെല്ലാം എങ്ങനെ പ്രതിരോധിക്കാം എന്നുള്ള ശ്രമത്തിലാണ് ദിലീപും വക്കീലും.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസാണെങ്കിലും പിന്നാലെ എത്തിയ അന്വേഷണ സംഘത്തിന് നേരെയുണ്ടായ വധഗൂഢാലോചന കേസാണെങ്കിലും ഇവയിലൊക്കെ ദിലീപിനെ സംബന്ധിച്ച് നിർണായക വിവരങ്ങളാണ് ദിനംപ്രതി പുറത്ത് വരുന്നത്. ഈ കേസിന്റെ തുടരന്വേഷണം നടത്തുന്ന സംഘത്തിന്റെ തലവന്‍ ശ്രീജിത്തും, മുന്‍പ് അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കിയ എ.ഡി.ജി.പി സന്ധ്യയും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസും ചേര്‍ന്നൊരുക്കിയ തിരക്കഥയാണ് പുതിയ കേസെന്നതാണ് ദിലീപിന്റെ വാദം. എന്നിരുന്നാൽ തന്നെയും ഒരുതരത്തിലും പിന്നോട്ടില്ലാതെ കുതിക്കുകയാണ് അന്വേഷണ സംഘം.

കേസിൽ നിർണായകമായ ദിലീപിന്റെയും കൂട്ടരുടെയും ഫോണുകളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇപ്പോഴിതാ ദിലീപിന്റെ ഫോണിലെ ഡേറ്റ മായ്ച്ച സ്വകാര്യ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ പിന്നാലെയാണ് ഇപ്പോൾ അന്വേഷണ സംഘം. അന്വേഷണോദ്യോഗസ്ഥരുടെ വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി സൈബർ വിദഗ്ദ്ധൻ സായി ശങ്കർ ഹൈക്കോടതിയെ സമീപിച്ചതിനുപിന്നാലെയാണ് കേസ് മറ്റൊരു തരത്തിലേക്ക് നീങ്ങിയത് . കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമൻപിള‌ളയുടെ പേര് പറയണമെന്നാണ് ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നതെന്നാണ് സൈബർ വിദഗ്ദ്ധനായ കോഴിക്കോട് സ്വദേശി സായ് ശങ്കർ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു.

 

ഇതുമായി ബന്ധപ്പെട്ട് സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ക്രൈം‌ബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചത് എന്നാണ് ഇദ്ദേഹം പരാതി നൽകിയത്. ഇതിനുപിന്നാലെ വധുഗൂഡാലോചന കേസില്‍ സായ് ശങ്കറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. കേസില്‍ നിർണ്ണായക തെളിവായി മാറിയേക്കാമായിരുന്നു ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് കോഴിക്കോട് സ്വദേശിയും സൈബർ വിദഗ്ധനുമായ സായ് ശങ്കർ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിനിൽക്കുന്നത്.

അതായത് കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കർ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ എന്നത്. 2022 ജനുവരി 29 മുതല്‍ 31 വരേയുള്ള തിയ്യതികളിലായിരുന്നു ഇത് സംഭവിച്ചത്. കൃത്യമായി പറഞ്ഞാൽ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയായിരുന്നു ഇത്. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും നമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും സായി ശങ്കർ മുറിയെടുത്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

തെളിവുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കർ ഉപയോഗിച്ചത് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ആണെന്ന് പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തുകയുണ്ടായി. എന്നാല്‍ പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടി പൊലീസ് ഒരേസമയം പനമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും സായ് ശങ്കർ മുറിയെടുക്കുകയായിരുന്നു. അവന്യൂ സെന്റര്‍ ഹോട്ടലിൽ നിന്നും ഗ്രാന്‍ഡ് ഹയാത്തിലെത്തിയാണ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത് എന്നാണ് കണ്ടെത്തൽ.


ഇതിനിടെ ദിലിപീന്റെ അഭിഭാഷകന്റെ ഓഫീസിലും ഇതിനിടെ സായ് ശങ്കർ സന്ദർശനം നടത്തിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ ദില്ലി സ്വദേശിയായ അഖില്‍ എന്നയാളും സായി ശങ്കറിനെ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ദിലീപ് കോടതിയില്‍ സമർപ്പിക്കാതിരുന്ന ഏഴാമത്തെ ഫോണിലെ വിവരങ്ങലാണ് സായ് ശങ്കർ നശിപ്പിച്ചെതന്നാണ് പ്രധാന കണ്ടെത്തൽ എന്നത്. \

അതേസമയം കേസിലെ തെളിവുകൾ നശിപ്പിക്കാൻ നിർദേശം നൽകിയതു പ്രതിഭാഗത്തെ ഒരു അഭിഭാഷകനാണെന്ന് ഐടി വിദഗ്ധൻ സായ്‌ശങ്കർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുണ്ടായി .

 

കേസിലെ ഒന്നാം പ്രതിയായ നടൻ ദിലീപ് ഉപയോഗിച്ചിരുന്ന ഐഫോണിലെ ഡേറ്റ വീണ്ടെടുക്കാൻ കഴിയാത്ത വിധം മായ്ച്ചുകളയാനാണു പ്രതിഭാഗം സായ്ശങ്കറിന്റെ സഹായം തേടിയിരുന്നത്. ദിലീപ് നേരിട്ടല്ല സായ്ശങ്കറെ ബന്ധപ്പെട്ടതെന്നും ആദ്യമൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കേസിൽ ദിലീപിന്റെ ഫോണിലെ കുറച്ചു ഡേറ്റ ‘ഷ്രെഡ്’ ചെയ്യണമെന്നു പറഞ്ഞാണ് അഭിഭാഷകൻ സായ്ശങ്കറിനെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. അതിനു പ്രതിഫലമൊന്നും വാങ്ങിയില്ലെന്നാണു സായ്ശങ്കറിന്റെ മൊഴിയിൽ പ്രതിപാദിക്കുന്നത്.

അതോടൊപ്പം തന്നെ പഴയൊരു ഹണിട്രാപ്പ് കേസിലെ പ്രതി കൂടിയാണ് ഇപ്പോഴത്തെ വിവാദ നായകനായ സായി ശങ്കർ. അന്ന് സായി ശങ്കറിനെ ഉപേക്ഷിച്ച് പോയ ഗർഭിണിയായ ഭാര്യ പിന്നീട് ആത്മഹ്യചര്യത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 2015 ൽ നടന്ന സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഇയാള്‍ പ്രതിയായിരുന്നത്. ആ കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ആയിരുന്നു. തൃപ്പൂണിത്തുറ സ്റ്റേഷൻ സി ഐ ആയിരുന്നു അന്ന് ബൈജു പൌലോസ്. ഈ ഹണിട്രാപ് കേസിലെ രണ്ടാം പ്രതിയായ സായ് ശങ്കർ കോഴിക്കോട് കേന്ദ്രീകരിച്ച് ഐടി ബിസിനസ് ചെയ്യുന്നതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നതെന്നാണ് ആരോപണം.

ഇതിനിടെ സായ്ശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുകയുണ്ടായി. ബെംഗളൂരു, കോഴിക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയിരുന്ന ഐടി വ്യവസായത്തിൽ നിക്ഷേപിക്കാൻ മൂന്നു വർഷം മുൻപു തൃശൂർ സ്വദേശിയിൽനിന്നു വാങ്ങിയ 30 ലക്ഷം രൂപ തിരികെ നൽകാൻ സായ് ശങ്കർ ഒരു മാസം മുൻപു വാക്കാൽ സമ്മതിച്ചിട്ടുണ്ടായിരുന്നു. സായ്ശങ്കറിന്റെ കോഴിക്കോട്ടെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ ഇതുസംബന്ധിക്കുന്ന തെളിവുകൾ കണ്ടെത്തിയാതായി അധികൃതർ വ്യക്തമാക്കി.

 

 

കോവിഡ് ലോക്ഡൗൺ സമയത്ത് സായിയുടെ ബിസിനസ് സംരംഭം ഏറെ നഷ്ടത്തിലായിരുന്നു. ഇതിനിടയിൽ തൃശൂർ സ്വദേശിക്കു 30 ലക്ഷം രൂപയും ലാഭവിഹിതവും നൽകാൻ സായ്‌ശങ്കർ സമ്മതിച്ചതിന്റെ കാരണമാണു ക്രൈംബ്രാഞ്ച് നിലവിൽ അന്വേഷിക്കുന്നത്.

അതോടൊപ്പം തന്നെ രേഖകള്‍ വീണ്ടെടുക്കാന്‍ സായ്‌യുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഐമാക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സായിയുടെ മൊഴിയുടെ വിശദവിവരങ്ങള്‍ ഉടന്‍ അന്വേഷണസംഘം കോടതിക്ക് കൈമാറുന്നതാണ്. അതേസമയം, ദിലീപിന്റെ മൊബൈല്‍ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയുണ്ടായി. കോഴിക്കോട്ടെ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയിരുന്നത്. ഭാര്യയുടെ പേരിലുള്ള ലാപ്‌ടോപ്പ് ദിലീപിന്റെ ഫോണുമായി കണക്ട് ചെയ്താണ് സായ് തെളിവുകള്‍ നശിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.

 

 

കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും സായ് ശങ്കര്‍ ഹാജരായിരുന്നില്ല. നിലവില്‍ സായ് ശങ്കറിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിക്കുകയുണ്ടായിച്ചു. കൊവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ പരിശോധനാഫലം ഹാജരാക്കിയിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുകയുണ്ടായി. ചോദ്യം ചെയ്യൽ ഒഴിവാക്കാൻ ശ്രമിച്ചാൽ സായ്ശങ്കറിനെ കസ്റ്റഡിയിലെടുത്തു കോവിഡ് പരിശോധന നടത്തിയ ശേഷം ചോദ്യം ചെയ്യാനാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിയമോപദേശം എന്നത്.

ഇതോടൊപ്പം തന്നെ നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവു നശിപ്പിച്ച കുറ്റത്തിനു കൊച്ചിയിലെ അഭിഭാഷകനെ ചോദ്യം ചെയ്യേണ്ടിവരുമെന്ന് അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രൻ സൂചിപ്പിക്കുകയുണ്ടായി. തട്ടിപ്പുകേസ് പ്രതിയായ ഐടി വിദഗ്ധൻ സായ്ശങ്കറിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും അഭിഭാഷകനെ ചോദ്യം ചെയ്യുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരുപടി പോലും പിന്നോട്ടില്ലാതെ സർക്കാർ പായുകയാണ്. കഴിഞ്ഞ ദിവസം മാത്രം കേരളത്തെ സ്തംഭിപ്പിച്ചുകൊണ്ടുള്ളകാഴ്ചകളാണ് അരങ്ങേറിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (7 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (17 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (6 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (10 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (11 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (11 hours ago)

Malayali Vartha Recommends